ഏഷ്യാകപ്പ്; ലങ്കയ്ക്കെതിരെ തകര്‍പ്പന്‍ ജയവുമായി ബംഗ്ലാദേശ് 

ടോസ് നേടി ബാറ്റിംങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് 261 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുത്തായി

Update: 2018-09-16 01:24 GMT
Advertising

ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ദുബൈയില്‍ തുടക്കമായി. ഉദ്ഘാടന മത്സരത്തില്‍ ബംഗ്ലാദേശിന് ജയം . ശ്രീലങ്കയെ 137 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശിന് 261 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മുഷ്ഫിക്കുര്‍ റഹീമിന്റെ സെഞ്ച്വറി മികവിലാണ് ബംഗ്ലാദേശ് പൊരുതാവുന്ന സ്കോറിലെത്തിയത്.

150 പന്തുകളില്‍ നിന്ന് 144 റണ്‍സെടുത്ത് താരം അവസാനമായാണ് പുറത്തായത്. മുഹമ്മദ് മിഥുന്‍ അര്‍ധസെഞ്ച്വറി നേടി. മിഥുനും മുഷ്ഫിക്കുറും ചേര്‍ന്നാണ് ബംഗ്ലാദേശിന് അടിത്തറയിട്ടത്. എന്നാല്‍ മിഥുന്‍ പുറത്തായതിന് ശേഷം വന്നവരെ ചേര്‍ത്തും ലാസ്റ്റ് വിക്കറ്റില്‍ മുറിഞ്ഞ കൈയുമായി ബാറ്റിനെത്തിയ തമീം ഇഖ്ബാലിനെയും ഒപ്പിച്ചാണ് മുഷ്ഫിക്കുര്‍ ബംഗ്ലാ സ്കോര്‍ 260 കടത്തിയത്. ഓപ്പണറായി എത്തിയ തമീം ആദ്യ ഓവറില്‍ തന്നെ പരിക്കേറ്റ് പവലിയനിലേക്ക് മടങ്ങിയിരുന്നു. ബംഗ്ലാദേശ് നിരയില്‍ മറ്റാര്‍ക്കും തിളങ്ങാനായില്ല. ശ്രീലങ്കക്കായി ലസിത് മലിംഗ നാല് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയുടെ തുടക്കം തന്നെ മോശമായിരുന്നു.

മുന്‍നിര താരങ്ങള്‍ക്കാര്‍ക്കും നിലയുറപ്പിക്കാനായില്ല. നാല് താരങ്ങള്‍ രണ്ടക്കം കാണാതെയാണ് മടങ്ങിയത്. 35.2 ഓവറില്‍ 124 റണ്‍സ് എടുക്കാനെ ശ്രീലങ്കക്കായുള്ളു. ബംഗ്ലാദേശിന് വേണ്ടി നായകന്‍ മൊര്‍തസ, മെഹതി ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Tags:    

Similar News