മത്സരത്തിനെ മുമ്പെ പോര്; പാക് മാധ്യമപ്രവര്‍ത്തകന് മറുപടികൊടുത്ത് ഗംഭീര്‍
പാക് മാധ്യമപ്രവര്‍ത്തകന്റെ പരിഹാസ ചോദ്യത്തിന് മറുപടിയുമായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.
ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരവുമായി ബന്ധപ്പെട്ട് ചര്‍ച്ചയില്‍ പാക് മാധ്യമപ്രവര്‍ത്തകന്റെ പരിഹാസ ചോദ്യത്തിന് മറുപടിയുമായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഇംഗ്ലണ്ടിനെതിരെ പരമ്പര തോറ്റിട്ട് പാകിസ്താനെ എങ്ങനെ നേരിടും എന്നായിരുന്നു പാക് മാധ്യമപ്രവര്‍ ത്തകന്റെ ചോദ്യം. സിംബാബ്‌വെക്കെതിരെ ജയിക്കുന്നതും ഇംഗ്ലണ്ടിനെതിരെ തോല്‍ക്കുന്നതും രണ്ടാണെന്നായിരുന്നു ഗംഭീറിന്റെ മറുപടി.(പാകിസ്താന്‍ ഏഷ്യാ കപ്പിന് വരുന്നത് സിംബാബ് വയെ തോല്‍പിച്ചായിരുന്നു)ഇന്ത്യയുടെ എ ടീമിന് വരെ സിംബാബ്‌വയെ തോല്‍പിക്കാനാവുമെന്നും ഗംഭീര്‍ പറഞ്ഞു. പിന്നാലെ ടീം റാങ്കിങിനെക്കുറിച്ചായി പോര്.
2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ച് മുന്‍തൂക്കം പാകിസ്താനാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ വ്യക്തമാക്കിയപ്പോള്‍ കഴിഞ്ഞ കാലങ്ങളില്‍ എത്ര തവണ ഇന്ത്യയില്‍ നിന്ന് പാകിസ്താന്‍ തോല്‍വിയേ റ്റുവാങ്ങിയിട്ടുണ്ടെന്നായിരുന്നു ഗംഭീറിന്റെ മറുചോദ്യം. ഗംഭീറിന്റെ മറുപടി സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരം ഇന്ന് വൈകീട്ട് അഞ്ച് മണിക്കാണ് ആരംഭിക്കുന്നത്. ഏഷ്യാകപ്പില്‍ പതിനൊന്ന് മത്സരങ്ങളിലാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ ഏറ്റുമുട്ടിയത്. ഇതില്‍ ആറു വിജയങ്ങള്‍ ഇന്ത്യക്കും അഞ്ചെണ്ണം പാകിസ്താനുമായിരുന്നു. നിശ്ചയിച്ചൊരു മത്സരം മഴയും വെളിച്ചക്കുറവും കാരണം നടന്നില്ല.
THIS IS EPIC!!! 😂🔥
— Team Gautam Gambhir (@gautamgambhir97) September 18, 2018
Gautam Gambhir shuts the Pakistani media with his savage replies! #INDvPAK pic.twitter.com/UAaNJ7vXJo