കിടിലന്‍ ക്യാച്ചുമായി മൊര്‍താസ; പുറത്തായത് മാലിക്
ബംഗ്ലാദേശ് നായകന്‍ മഷ്‌റഫെ മൊര്‍താസയുടെ ഒരു ക്യാച്ച് ശ്രദ്ധേയമായി.
പാകിസ്താനെ തോല്‍പിച്ച് ബംഗ്ലാദേശ് ഏഷ്യാകപ്പ് ഫൈനലിലെത്തിയ മത്സരത്തില്‍ ബംഗ്ലാദേശ് നായകന്‍ മഷ്‌റഫെ മൊര്‍താസയുടെ ഒരു ക്യാച്ച് ശ്രദ്ധേയമായി. പാകിസ്താന്റെ ഷുഹൈബ് മാലിക്കാണ് മൊര്‍താസയുടെ പറക്കും ക്യാച്ചില്‍ പുറത്തായത്. ഏഷ്യാകപ്പില്‍ പാകിസ്താന്റെ ഫോമിലുള്ള താരമാണ് മാലിക്. അങ്ങനെയെങ്കില്‍ മാലികിന്റെ പുറത്താവലാണ് ബംഗ്ലാദേശിനെ വിജയത്തിലെത്തിച്ചതും. റൂബേല്‍ ഹുസൈന്‍ എറിഞ്ഞ 21ാം ഓവറിലായിരുന്നു മൊര്‍താസയുടെ ക്യാച്ച്. റൂബേലിനെ മിഡ് വിക്കറ്റിന് മുകളിലൂടെ കളിച്ചപ്പോഴായിരുന്നു മൊര്‍താസയുടെ അപ്രതീക്ഷിത നീക്കം.
മൊര്‍താസയുടെ ചടുല നീക്കത്തില്‍ ഒടുവില്‍ മാലിക് പുറത്ത്. ബംഗ്ലാദേശിന്റെ അച്ചടക്കമുള്ള ബൗളിങും ഫീല്‍ഡിങുമാണ് അവര്‍ക്ക് വിജയമൊരുക്കിയത്. സ്റ്റാര്‍ ബൗളര്‍ മുസ്തഫിസുര്‍ റഹ്മാന്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മെഹദി ഹസന്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി. 37 റണ്‍സിനായിരുന്നു ബംഗ്ലാദേശിന്റെ ജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 240 എന്ന ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്താന് 50 ഓവറില്‍ 202 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ജയത്തോടെ ബംഗ്ലാദേശ് ഫൈനലിലെത്തി. നാളെ നടക്കുന്ന ഫൈനലില്‍ ഇന്ത്യയാണ് എതിരാളി.
#AsiaCup2018 #AsiaCup
— Ussi (@Ussi499) September 26, 2018
What A Catch By Mashrafe Mortaza 👏👏👏 pic.twitter.com/1v47DJbptY