ധോണിക്ക് പഠിച്ച് തോറ്റുപോയ പാക് ക്യാപ്റ്റന്‍
ഫീല്‍ഡിംങ് മാറ്റംപാളിയെന്ന് മാത്രമല്ല, ഒരു വിക്കറ്റ് വീഴ്ത്താനുള്ള അവസരം കൂടി നഷ്ടപ്പെടുത്തുകയും ചെയ്ത് സര്‍ഫ്രാസ് ദുരന്ത നായകനായി
ഫീല്‍ഡിലെ അപ്രതീക്ഷിത നീക്കങ്ങള്‍ കൊണ്ട് എതിരാളികളെ ഞെട്ടിപ്പിക്കുന്ന പതിവുണ്ട് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിക്ക്. ധോണിയൊരുക്കുന്ന ഫീല്‍ഡിംങ് കുരുക്കുകളില്‍ എതിരാളികള്‍ വീഴുന്നതും പതിവ്. എന്നാല്‍ ധോണിയെ പോലെ അപ്രതീക്ഷിത ഫീല്‍ഡിംങ് മാറ്റം നടത്തി വെട്ടിലായിരിക്കുകയാണ് പാക് ക്യാപ്റ്റനായ സര്‍ഫ്രാസ് അഹമ്മദ്.
അനുഭവപരിചയവും മത്സരവും കളിക്കാരനേയും വിലയിരുത്താനുള്ള മിടുക്കും കൊണ്ട് രോഹിത്തും കോഹ്ലിയും ഇപ്പോഴും ധോണിയുടെ ഉപദേശങ്ങള്‍ സ്വീകരിക്കാറുണ്ട്. ഏഷ്യകപ്പില്‍ ബംഗ്ലാദേശിനെതിരെ താത്ക്കാലിക ക്യാപ്റ്റനായപ്പോളും ധോണിയുടെ ഇത്തരമൊരു മിന്നല്‍ നീക്കം വിജയിച്ചിരുന്നു. ഷാക്കിബ് അല്‍ഹസനെ നിര്‍ണ്ണായക ഫീല്‍ഡിംങ് മാറ്റത്തിലൂടെ പുറത്താക്കിയത് ധോണിയായിരുന്നു.
ബുധനാഴ്ച ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ സര്‍ഫ്രാസ് സമാനമായ നീക്കം നടത്തി. ഫീല്‍ഡിംങ് മാറ്റംപാളിയെന്ന് മാത്രമല്ല, ഒരു വിക്കറ്റ് വീഴ്ത്താനുള്ള അവസരം കൂടി നഷ്ടപ്പെടുത്തുകയും ചെയ്ത് സര്‍ഫ്രാസ് ദുരന്ത നായകനായി.
ഹസന്‍ അലിയുടെ ഓവറിലായിരുന്നു പാക് നായകന്‍ ഫീല്‍ഡില്‍ പെട്ടെന്ന് മാറ്റം വരുത്തിയത്. സ്ലിപ്പില്‍ നിന്നും ഫീല്‍ഡറെ ലെഗ്ഗിലേക്ക് മാറ്റി നിര്‍ത്തി. തൊട്ടടുത്ത പന്തില്‍ ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍ മുഹമ്മദ് മിഥുന്റെ ബാറ്റിലുരഞ്ഞ് ഒന്നാം സ്ലിപ്പിലൂടെ പന്ത് ബൗണ്ടറിയിലേക്ക് പോവുകയും ചെയ്തു. മുഷ്ഫിഖര്‍ റഹീമും(99) മിഥുനും(60) ചേര്‍ന്നെടുത്ത നാലാം വിക്കറ്റിലെ 144 റണ്‍സാണ് ബംഗ്ലാദേശ് ബാറ്റിംങില്‍ നിര്‍ണ്ണായകമായത്. 37 റണ്‍സിന് വിജയിച്ചാണ് ബംഗ്ലാദേശ് ഏഷ്യ കപ്പ് കലാശപോരാട്ടത്തിന് അര്‍ഹത നേടിയത്.