ധോണിയുടെ ‘തുഴച്ചില്‍’ കണ്ട് കലിയടങ്ങാതെ ആരാധകര്‍

36 റണ്‍സെടുക്കാന്‍ ധോണിക്ക് 67 പന്തുകള്‍ വേണ്ടി വന്നു. നിര്‍ണ്ണായക ഘട്ടത്തില്‍ മുസ്തഫിസുര്‍ റഹ്മാന്റെ പന്തില്‍ കീപ്പര്‍ക്ക് എഡ്ജ് നല്‍കി മടങ്ങുകയും ചെയ്തു.

Update: 2018-09-29 07:07 GMT
Advertising

ഏഷ്യ കപ്പ് ഫൈനലില്‍ ധോണിയുടെ മെല്ലെ പോക്ക് ബാറ്റിംങാണ് ആരാധകരെ അരിശപ്പെടുത്തിയിരിക്കുന്നത്. ബംഗ്ലാദേശിനെതിരെ 36 റണ്ണെടുക്കാന്‍ 67 പന്തുകള്‍ ഉപയോഗിച്ച ധോണി നിര്‍ണ്ണായക ഘട്ടത്തില്‍ പുറത്താവുകയും ചെയ്തിരുന്നു. പാതിവഴിയില്‍ പുറത്തായ ഫിനിഷര്‍ക്കെതിരെ എത്തിയിരിക്കുകയാണ് ധോണി വിമര്‍ശകര്‍.

സമയമെടുത്ത് ഇന്നിംങ്‌സ് തുടങ്ങിയ ധോണി പിന്നീട് ആഞ്ഞടിച്ച് ഇന്ത്യയെ ജയിപ്പിക്കുമെന്നായിരുന്നു ആരാധക പ്രതീക്ഷ. എന്നാല്‍ 36 റണ്‍സെടുക്കാന്‍ ധോണിക്ക് 67 പന്തുകള്‍ വേണ്ടി വന്നു. മൂന്ന് ബൗണ്ടറി മാത്രമാണ് ആ ബാറ്റില്‍ നിന്നും പിറന്നത്. നിര്‍ണ്ണായക ഘട്ടത്തില്‍ മുസ്തഫിസുര്‍ റഹ്മാന്റെ പന്തില്‍ കീപ്പര്‍ക്ക് എഡ്ജ് നല്‍കി മടങ്ങുകയും ചെയ്തു. ഇതോടെയാണ് ധോണി കളിനിര്‍ത്താറായെന്ന വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.

അവസാന പന്ത് വരെ നീണ്ട ത്രില്ലറിലാണ് ഇന്ത്യ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഏഷ്യ കപ്പ് കിരീടം നിലനിര്‍ത്തിയത്.

സ്‌കോര്‍: ബംഗ്ലാദേശ് 48.3 ഓവറില്‍ 222ന് പുറത്ത്; ലിറ്റണ്‍ ദാസ് (121), സൗമ്യ സര്‍ക്കാര്‍ (33).

ഇന്ത്യ 50 ഓവറില്‍ 7/273; രോഹിത് ശര്‍മ്മ(48), ദിനേശ് കാര്‍ത്തിക്(37), കേദാര്‍ ജാദവ്(23), ജഡേജ(23), ഭുവനേശ്വര്‍ കുമാര്‍(21).

ഇതിനിടെ ധോണിയെ അനുകൂലിക്കുന്ന അപൂര്‍വ്വം പ്രതികരണങ്ങളുമുണ്ട്.

ഇന്ത്യക്കു വേണ്ടി സ്പിന്നര്‍മാരായ കുല്‍ദീപ് യാദവ് മൂന്നുവിക്കറ്റും കേദാര്‍ ജാദവ് രണ്ട് വിക്കറ്റും വീഴ്ത്തി. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മുസ്തഫിസുര്‍ റഹ്മാനും റൂബല്‍ ഹുസൈനുമാണ് ബംഗ്ലാ നിരയില്‍ തിളങ്ങിയത്.

Tags:    

Similar News