അരങ്ങേറ്റത്തില്‍ സെഞ്ച്വറി അടിച്ച് പൃഥ്വിഷാ
വിന്‍ഡീസിനെതിരായ രാജ്‌കോട്ട് ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍.
രഞ്ജി ട്രോഫിക്ക് പിന്നാലെ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിലും സെഞ്ച്വറിയടിച്ച് പൃഥ്വിഷാ. വെസ്റ്റ്ഇന്‍ഡീസിനെതിരായ രാജ്‌കോട്ട് ടെസ്റ്റില്‍ ഏവരും ഉറ്റുനോക്കിയത് തന്നെ പൃഥ്വിഷാ എന്ന പതിനെട്ടുകാരന്റെ ബാറ്റിലേക്കായിരുന്നു. നിരാശപ്പെടുത്തിയില്ല ഷാ, ഏകദിന ശൈലിയില്‍ ബാറ്റുവീശി സെഞ്ച്വറിയും സ്വന്തമാക്കി. പൃഥ്വി ഷായുടെ സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ ശക്തമായ നിലയിലാണ്. 99 പന്തില്‍ നിന്നായിരുന്നു പൃഥ്വിഷായുടെ സെഞ്ച്വറി. 15 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു പൃഥ്വിഷായുടെ ഇന്നിങ്‌സ്. 67 റണ്‍സുമായി പുജാരയും പൃഥ്വിക്കൊപ്പമുണ്ട്. ഇരുവരുടെയും കൂട്ടുകെട്ട് ബലത്തില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 174 എന്ന അതിശക്തമായ നിലയിലണ്. 171 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ഇതുവരെ പടുത്തുയര്‍ത്തിയത്. അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി സ്വന്തമാക്കുന്ന പതിനഞ്ചാമത്തെ ഇന്ത്യക്കാരനാണ് പൃഥ്വിഷാ.
ये à¤à¥€ पà¥�ें- അമ്പരപ്പിക്കുന്ന പ്രകടനങ്ങള്‍; ആരാണ് ഈ പൃഥ്വി ഷാ?
രാജ്‌കോട്ട് ടെസ്റ്റില്‍ വിന്‍ഡീസിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. അതേസമയം നായകന്‍ ജേസണ്‍ ഹോള്‍ഡറിന് പരിക്കേറ്റതിനാല്‍ ക്രെയ്ക് ബ്രാത്ത് വെയിറ്റാണ് വിന്‍ഡീസിനെ നയിക്കുന്നത്. വിരാട് കോഹ്‍ലി നയികുന്ന ടീമില്‍ ലോകേഷ് രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, റിഷബ് പന്ത് എന്നിവരുണ്ട്. സ്പിന്നര്‍മാരായി അശ്വിനും ജഡേജക്കും പിന്നാലെ കുല്‍ദീപ് യാദവും ടീമിലെത്തി. മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവരാണ് പേസര്‍മാര്‍. ഇന്ത്യയെ വിറപ്പിക്കാന്‍ പാകത്തിലുള്ള കളിക്കാരൊന്നും വിന്‍ഡീസ് നിരയില്‍ ഇല്ല. പരിക്കേറ്റ ഫാസ്റ്റ് ബൗളര്‍ കീമര്‍ റോച്ച് ആദ്യ ടെസ്റ്റില്‍ കളിക്കുന്നില്ല.
And, here comes the first Test FIFTY for the debutant @PrithviShaw 👏👏
— BCCI (@BCCI) October 4, 2018
Live - https://t.co/RfrOR7MGDV #INDvWI pic.twitter.com/smDS2226bA