ഇന്ത്യക്കെതിരായ പരമ്പര; ഏകദിന-ടി20 ടീമുകളെ പ്രഖ്യാപിച്ച് വിന്‍ഡീസ് 

സൂപ്പര്‍താരം ക്രിസ് ഗെയിലിന് ടീമില്‍ ഇടം നേടാനായില്ല. ഡാരണ്‍ ബ്രാവോയും ഓള്‍റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡും ഏകദിന ടീമിലേക്ക് തിരിച്ചെത്തി. 

Update: 2018-10-08 10:31 GMT
Advertising

ഇന്ത്യക്കെതിരായ ഏകദിന-ടി20 ടീമുകളെ വിന്‍ഡീസ് പ്രഖ്യാപിച്ചു. സൂപ്പര്‍താരം ക്രിസ് ഗെയിലിന് ടീമിലിടം നേടാനായില്ല. ഡാരണ്‍ ബ്രാവോയും ഓള്‍റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡും ഏകദിന ടീമിലേക്ക് തിരിച്ചെത്തി. പരിക്ക് മൂലം പുറത്തായിരുന്ന ആഡ്രേ റസല്‍ ടി20 ടീമിലേക്ക് തിരിച്ചെത്തി. എന്നാല്‍ അദ്ദേഹത്തിന് ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയില്ല. അതേസമയം ഐ.പി.എല്ലില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള സുനില്‍ നരേന് ടീമില്‍ ഇടം നേടാനായില്ല. മാര്‍ലോണ്‍ സാമുവല്‍സ്, കീമര്‍ റോച്ച്, എവിന്‍ ലെവിസ് എന്നിവരാണ് ഏകദിന ടീമിലെ പരിചയസമ്പന്നര്‍.

ചന്ദര്‍പോള്‍ ഹേമരാജ്, ഫാബിയന്‍ അലന്‍, ഒഷാനെ തോമസ് എന്നിവരെയാണ് വിന്‍ഡീസ് പുതുതായി ടീമിലേക്ക് പരിഗണിച്ചത്. ജേസണ്‍ ഹോള്‍ഡറാണ് ഏകദിന ക്യാപ്റ്റന്‍. കാര്‍ലോസ് ബ്രാത്ത്‌വെയിറ്റ് ടി20 ടീമിനെയും നയിക്കും. ടെസ്റ്റ് ടീമിന്റെ നായകനും ഹോള്‍ഡറായിരുന്നു. എന്നാല്‍ പരിക്കേറ്റതിനാല്‍ അദ്ദേഹത്തിന് ആദ്യ ടെസ്റ്റില്‍ കളിക്കാനായിരുന്നില്ല. വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടാണ് കളിക്കാനില്ലാത്തതെന്നാണ് ഗെയില്‍ പറയുന്നത്. അതേസമയം ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ താരം ഉണ്ടാവുമെന്നും വിന്‍ഡീസ് സെലക്ഷന്‍ പാനല്‍ ചെയര്‍മാന്‍ വ്യക്തമാക്കി.

ഏകദിനടീം: ജേസണ്‍ ഹോള്‍ഡര്‍(നായകന്‍), ഫാബിയന്‍ അലെന്‍, സുനില്‍ ആംബ്രിസ്, ദേവേന്ദ്ര ബിഷു, ചന്ദര്‍പോള്‍ ഹേമരാജ്, ഷിംറോണ്‍ ഹെറ്റ്മയര്‍,ഷായ് ഹോപ്, അല്‍സാരി ജോസഫ്, എവിന്‍ ലെവിസ്, ആഷ്‌ലി നഴ്‌സ്, കീമോ പോള്‍, റോമാന്‍ പവല്‍, കീമര്‍ റോച്ച്, മാര്‍ലോണ്‍ സാമുവല്‍സ്, ഒഷാനെ തോമസ്

ടി20: കാര്‍ലോസ് ബ്രാത്ത് വെയിറ്റ്(നായകന്‍),ഫാബിയന്‍ അലെന്‍, ഡാരന്‍ ബ്രാവോ, ഷിംറോണ്‍ ഹെറ്റ്മയര്‍, എവിന്‍ ലെവിസ്, ആഷ്‌ലി നഴ്‌സ്, കീമോ പോള്‍, കാരി പീര്‍, കീറോണ്‍ പൊള്ളാര്‍ഡ്, റോവ്മാന്‍ പവല്‍, ദിനേഷ് രാംദിന്‍, ആന്‍ഡ്രെ റസല്‍, റൂത്ത്‌ഫോര്‍ഡ്, ഒഷാനെ തോമസ്

Tags:    

Similar News