വിന്‍ഡീസിന് തകര്‍ച്ച; അഞ്ച്  വിക്കറ്റ് നഷ്ടം

കഴിഞ്ഞ ടെസ്റ്റില്‍ പരിക്കിനെ തുടര്‍ന്ന് പുറത്തിരുന്ന ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ വിന്‍ഡീസ് നിരയില്‍ തിരിച്ചെത്തി

Update: 2018-10-12 08:16 GMT
Advertising

ഹൈദരാബാദ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംങ് തുടങ്ങിയ വിന്‍ഡീസിന് തകര്‍ച്ച. 48 ഓവർ പൂർത്തിയാകുമ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് എന്ന നിലയിലാണ് വിൻഡീസ്. റോസ്റ്റൺ ചേസ് (32), ഷെയ്ൻ ഡൗറിച്ച് (13) എന്നിവർ ക്രീസിൽ. ഓപ്പണർമാരായ കീറൺ പവൽ (22), ക്രെയ്ഗ് ബ്രാത്‌വയ്റ്റ് (14), ഷായ് ഹോപ് (36), ഷിംറോൻ ഹെറ്റ്മെയെർ (12) എന്നിവരാണ് പുറത്തായ മറ്റു വിൻഡീസ് താരങ്ങൾ. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് മൂന്നു വിക്കറ്റ് വീഴ്ത്തി. ശേഷിച്ച വിക്കറ്റുകൾ ഉമേഷ് യാദവ്, രവിചന്ദ്രൻ അശ്വിൻ എന്നിവര്‍ പങ്കിട്ടു. അതേസമയം, അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ഷാർദുൽ താക്കൂർ തന്റെ രണ്ടാം ഓവർ എറിയുന്നതിനിടെ പരുക്കേറ്റ് പുറത്തുപോയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

ഇന്ത്യൻ നിരയിൽ മുഹമ്മദ് ഷമിക്കു പകരം ഫാസ്റ്റ് ബോളർ ശാർദൂൽ താക്കൂറിനെ ഉൾപ്പെടുത്തി. സ്വന്തം നാട്ടിൽ തന്നെ കന്നി ടെസ്റ്റ് കളിക്കാനുള്ള അവസരമാണ് താക്കൂറിന് ലഭിച്ചത്. കഴിഞ്ഞ ടെസ്റ്റില്‍ പരിക്കിനെ തുടര്‍ന്ന് പുറത്തിരുന്ന ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ വിന്‍ഡീസ് നിരയില്‍ തിരിച്ചെത്തി. ഇതോടെ കീമോ പോളിന് സ്ഥാനം നഷ്ടപ്പെട്ടു. ഷെമാന്‍ ലൂയിസിന് പകരം സ്പിന്നര്‍ ജോമെല്‍ വരിക്കനും ടീമിലെത്തി.

Tags:    

Similar News