18ാം വയസ്സിൽ ഞങ്ങളാരും പൃഥ്വിയുടെ 10 ശതമാനം പോലും ഉണ്ടായിരുന്നില്ലെന്ന് കോഹ്‌ലി 

അരങ്ങേറിയപ്പോഴെല്ലാം അല്‍ഭുതം സൃഷ്ടിച്ച ഈ ബാലന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലും നൂറിടിച്ച് വരവറിയിച്ചു. 

Update: 2018-10-15 13:16 GMT
Advertising

വെസ്റ്റ്ഇന്‍ഡീസിനെതിരായ പരമ്പരയില്‍ ഇന്ത്യക്ക് കിട്ടിയ നിധി, പൃഥ്വി ഷായെ ഇങ്ങനെ വിശേഷിപ്പിച്ചാലും തെറ്റില്ല. അരങ്ങേറിയപ്പോഴെല്ലാം അല്‍ഭുതം സൃഷ്ടിച്ച ഈ ബാലന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലും നൂറടിച്ച് വരവറിയിച്ചു. തന്റെ രണ്ടാം മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ ഏകദിന ശൈലിയില്‍ അര്‍ദ്ധ സെഞ്ച്വറി, രണ്ടാം ഇന്നിങ്‌സില്‍ പുറത്തകാതെ 33. ക്രിക്കറ്റ് ഭരിക്കാന്‍ ഇനി കോഹ്ലിയോടൊപ്പം താനുമുണ്ടാവുമെന്ന് തെളിയിക്കുന്നതായിരുന്നു മുംബൈക്കാരന്റെ പ്രകടനങ്ങള്‍. ഇപ്പോഴിതാ ഇന്ത്യന്‍ നായകന്‍ കോഹ്ലി തന്നെ പൃഥ്വിഷായെ പ്രശംസിച്ച് എത്തിയിരിക്കുന്നു.

തെല്ലും ഭയമില്ലാതെ ബൗളര്‍മാരെ നേരിടുന്ന പൃഥ്വിയുടെ ആത്മവിശ്വാസം ഇന്ത്യൻ ടീമിനു മുതൽക്കൂട്ടാണെന്ന് നായകന്‍ പറഞ്ഞു. ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ പതിനെട്ടാം വയസ്സിൽ തങ്ങളാരും പൃഥ്വിയുടെ പത്തു ശതമാനം പോലും ഉണ്ടായിരുന്നില്ലെന്നും കോഹ്ലി വ്യക്തമാക്കി. അരങ്ങറ്റത്തില്‍ തന്നെ പരമ്പരയിലെ താരമായും പൃഥ്വി ഷായെ തെരഞ്ഞെടുത്തിരുന്നു. കിട്ടിയ അവസരം മുതലെടുക്കാൻ പൃഥ്വിഷാക്കായി, നമ്മള്‍ ആഗ്രഹിച്ച തുടക്കമാണ് അദ്ദേഹം നല്‍കിയതും, ഓരോ പരമ്പരയിലും തുടക്കം നിര്‍ണായകമാണ്, അതുകൊണ്ടുതന്നെ ആരെയും ഭയക്കാതെ പന്തിനെ നേരിടുന്ന പ്രകൃതം കൈമുതലായുള്ള ഇതുപോലൊരു താരം ടീമിലുള്ളത് എന്തുകൊണ്ടും നല്ലതാണെന്നും കോഹ്ലി പറഞ്ഞു.

ये भी पà¥�ें- അമ്പരപ്പിക്കുന്ന പ്രകടനങ്ങള്‍; ആരാണ് ഈ പൃഥ്വി ഷാ? 

പൃഥ്വി ഷാ ബൗളര്‍മാരെ നേരിടുന്നത് നോക്കുക, അദ്ദേഹം ഒഴിവാക്കിക്കളയുന്ന പന്തുകള്‍ കുറവാണ്, ആക്രമണ ശൈലിയാണ് അദ്ദേഹത്തിന്റേത്, ഇംഗ്ലണ്ട് പരമ്പരയില്‍ നെറ്റ്‌സില്‍ പ്രാക്ടീസ് ചെയ്യുമ്പോള്‍ തന്നെ ഞങ്ങളിക്കാര്യം ശ്രദ്ധിച്ചിരുന്നു, ആക്രമിച്ച് കളിക്കുമ്പോഴും ബാറ്റിങ്ങില്‍ കരുതലുണ്ടെന്നും ഇതൊക്കെ പോസിറ്റീവ് ആയ കാര്യങ്ങളാണെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഏകദിന ടീമിലേക്ക് പൃഥ്വിക്ക് ക്ഷണമെത്തിയിട്ടില്ല, കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ വൈകാതെ ഇന്ത്യയുടെ നീലക്കുപ്പായത്തിലും ഈ ബാലന്റെ പ്രകടനങ്ങള്‍ ആസ്വദിക്കാം.

ये भी पà¥�ें- ഐ.സി.സി റാങ്കിങിലും നേട്ടമുണ്ടാക്കി പന്തും പൃഥ്വിഷായും 

Tags:    

Similar News