2018ല്‍ കോഹ്‌ലിക്ക് അഭിമാനിക്കാനൊരു നേട്ടം; റെക്കോര്‍ഡ് 

വെസ്റ്റ്ഇന്‍ഡീസിനെതിരായ ഗുവാഹത്തി ഏകദിനത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് അപൂര്‍വ നേട്ടം 

Update: 2018-10-21 14:19 GMT
Advertising

വെസ്റ്റ്ഇന്‍ഡീസിനെതിരായ ഗുവാഹത്തി ഏകദിനത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് അപൂര്‍വ നേട്ടം. 2018ല്‍ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും 2,000 ഇന്‍റര്‍നാഷണല്‍ റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് കോഹ്ലി വിന്‍ഡീസിനെതിരായ ഗുവാഹത്തി ഏകദിനത്തില്‍ നേടിയത്. കോഹ്ലിയുടെ നേട്ടത്തിന് ഇനിയുമുണ്ട് പ്രത്യേകതകള്‍. അതായത് തുടര്‍ച്ചയായി മൂന്ന് വര്‍ഷം 2000 ഇന്‍റര്‍നാഷണല്‍ റണ്‍സ് തികയ്ക്കുന്നവരുടെ ലിസ്റ്റില്‍ കയറാനും കോഹ്ലിക്കായി(2016-2018).

ഇന്ത്യയുടെ തന്നെ സച്ചിന്‍ തെണ്ടുല്‍ക്കര്‍(1996-98) ആസ്‌ട്രേലിയയുടെ മാത്യൂ ഹെയ്ഡന്‍(2002-2004) ഇംഗ്ലണ്ടിന്റെ ജോ റൂട്ട്(2015-2017) എന്നിവരാണ്( തുടര്‍ച്ചയായി മൂന്ന് വര്‍ഷം 2000 ഇന്‍റര്‍നാഷണല്‍ റണ്‍സ് തികയ്ച്ചവര്‍ ) കോഹ്ലിക്ക് മുന്നെ ഇൌ ലിസ്റ്റിലുള്ളത്. അതേസമയം ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ തവണ 2000 റണ്‍സ് തികയ്ക്കുന്ന താരം എന്ന സച്ചിന്റെയും ശ്രീലങ്കയുടെ മഹേള ജയവര്‍ധനയുടെയും റെക്കോര്‍ഡി നൊപ്പമെത്താനും കോഹ്ലിക്കായി. ജയവര്‍ധനയും സച്ചിനും അഞ്ചു വട്ടം 2000 ഇന്‍റര്‍നാഷണല്‍ റണ്‍സ് തികച്ചിട്ടുണ്ട്. ആറു വട്ടം 2000 നേടിയ ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര മുന്നില്‍. കോഹ്ലിയുടെ നിലവിലെ ഫോം നോക്കുകയാണെങ്കില്‍ സംഗക്കാരയും കോഹ്ലിക്ക് മുന്നില്‍ വഴിമാറും.

2018ല്‍ ഇംഗ്ലണ്ടിന്റെ താരങ്ങളായ ജോ റൂട്ട്(1699) ജോണി ബെയര്‍‌സ്റ്റോ(1567) ഇന്ത്യയുടെ ശിഖര്‍ ധവാന്‍(1524) ഇംഗ്ലണ്ടിന്റെ തന്നെ ജോസ് ബട്ട്‌ലര്‍(1414) എന്നിവരാണ് കോഹ്ലിക്ക് പിന്നിലുള്ളത്. ഇവരില്‍ എത്ര പേര്‍ക്ക് ഈ നേട്ടം കൈവരിക്കാനാവും എന്ന് കണ്ടറിയണം.

Tags:    

Similar News