‘ഇയാളെന്താ ഉറങ്ങുകയായിരുന്നോ’? ഹോപിനെയും ഹെറ്റ്മയറെയും തിരിച്ചറിയാത്ത മുരളി കാര്‍ത്തികിന് ട്രോള്‍
മുന്‍ ഇന്ത്യന്‍ താരം മുരളി കാര്‍ത്തികും സമൂഹമാധ്യമങ്ങളില്‍ തരംഗമായി. പക്ഷേ അത് ട്രോളിലൂടെയാണെന്ന് മാത്രം.
വിശാഖപട്ടണം ഏകദിനത്തില്‍ തിളങ്ങിയവര്‍ വിരാട് കോഹ്‌ലി, ഷിംറോണ്‍ ഹെറ്റ്മയര്‍, ഷായ് ഹോപ് എന്നിവരായിരുന്നു. കോഹ്‌ലിയും ഷായ് ഹോപും സെഞ്ച്വറി നേടിയിരുന്നു. സെഞ്ച്വറിക്കരികെ ഹെറ്റ്മയര്‍ പുറത്താവുകയും ചെയ്തു. കൂറ്റനടികളുമായി കളം നിറഞ്ഞ താരത്തെ പുറത്താക്കിയത് ചാഹലായിരുന്നു. മൂവരെയും പ്രശംസിച്ചുകൊണ്ടായിരുന്നു സമൂഹമാധ്യമങ്ങളില്‍ ട്വീറ്റുകളൊക്കെ പ്രചരിച്ചത്. അതേസമയം മുന്‍ ഇന്ത്യന്‍ താരം മുരളി കാര്‍ത്തികും സമൂഹമാധ്യമങ്ങളില്‍ ഇടംനേടി. പക്ഷേ അത് ട്രോളിലൂടെയാണെന്ന് മാത്രം. കമന്ററി ബോക്സില്‍ മുരളിയുണ്ടായിരുന്നു. ആവേശസമനിലക്ക് ശേഷം ഷായ് ഹോപിന്റെ ആദ്യ റിയാക്ഷന് ചാനല്‍ മൈക്കുമായി എത്തിയതായിരുന്നു മുരളി.
എന്നാല്‍ തുടക്കം തന്നെ പാളി, ഹോപിനെ അഭിസംബോധന ചെയ്തത് ഹെറ്റ്മയറെന്ന്. പിശക് മനസിലാക്കി രണ്ടാമത് പേര് പറയാന്‍ ശ്രമിച്ചെങ്കിലും വീണ്ടും തെറ്റ് തന്നെ ആവര്‍ത്തിച്ചു. പക്ഷേ ഇതൊന്നും അത്രകാര്യമാക്കാതെ ഷായ് ഹോപ് നില്‍ക്കുന്നുണ്ടായിരുന്നു. ജയത്തോളം പോന്നൊരു സമനില നേടിക്കൊടുത്തിട്ടും, അതും അവസാന പന്ത് ബൗണ്ടറി നേടിയൊരു കളിക്കാരനെ അത്രസമയവും കമന്ററി പറഞ്ഞിട്ടും മനസിലായില്ലെ, ഇയാളെന്താ ഉറങ്ങുകയാണോ, പേര് അറിയാതെയാണോ അഭിമുഖത്തിന് പോകുന്നത് എന്ന് തുടങ്ങി നിരവധി ട്രോളുകളാണ് മുന്‍ ഇന്ത്യന്‍ സ്പിന്നറായ മുരളി കാര്‍ത്തികിന് നേരിടേണ്ടി വന്നത്. ഇന്ത്യ തോറ്റതിന്റെ ക്ഷീണം ആരാധകര്‍ തീര്‍ത്തത് മുരളി കാര്‍ത്തികിനെ ട്രോളിയാണെന്ന് മാത്രം.
#MuraliKartik will remember this face for a long time after mistaking #ShaiHope for #ShimronHetmyer. #HopelessKartik #IndiaVsWestIndies pic.twitter.com/3iyslsI08J
— Shivnarayan (@shivnarayan01) October 24, 2018
Murali Kartik just called hope hetmeyer in the interview. Lmao. 😂 #INDvWI
— TCB 💭 (@TheCricketBrain) October 24, 2018
Murali Kartik just mixed up the name of Shai Hope #INDvsWI
— Bobins Abraham (@BobinsAbraham) October 24, 2018
Wow, Murali Kartik just called #Hope, #Hetmyer while interviewing him. Was he sleeping throughout the game? #facepalm #INDvWI
— Pratyush Patra 🖊 (@KalamWalaBae) October 24, 2018
First the tie and then Murali Kartik calls Shai Hope 'Shimron Hetmyer' in the post-match flash interview. Wretched night for the West Indies. #INDvsWI
— Malay Desai (@MalayD) October 24, 2018