ഏകദിന പരമ്പര വരുതിയിലാക്കാന്‍ ഇന്ത്യ, തിരിച്ചുവരാന്‍ വെസ്റ്റ് ഇന്‍ഡീസ്

കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയെ 43 റണ്‍സിന് വിന്‍ഡീസ് തോല്‍പ്പിച്ചിരുന്നു. ഈ അപ്രതീക്ഷിത തിരിച്ചടിക്ക് പകരം ചോദിക്കാനും പരമ്പര നേടാനുമാണ് കോഹ്‌ലിയുടെയും സംഘത്തിന്റെയും ശ്രമം.

Update: 2018-10-29 02:17 GMT
Advertising

ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ നാലാം മത്സരം ഇന്ന് മുംബൈയില്‍ നടക്കും. നിവില്‍ പരമ്പരയില്‍ ഓരോ മത്സരം ജയിച്ച് ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയെ 43 റണ്‍സിന് വിന്‍ഡീസ് തോല്‍പ്പിച്ചിരുന്നു. ഈ അപ്രതീക്ഷിത തിരിച്ചടിക്ക് പകരം ചോദിക്കാനും പരമ്പര നേടാനുമാണ് കോഹ്‌ലിയുടെയും സംഘത്തിന്റെയും ശ്രമം.

കേദാര്‍ ജാദവ് ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ഖലീല്‍ അഹമ്മദിനെ ഉള്‍പ്പെടുത്തിയില്ല. മറ്റ് താരങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ല. കഴിഞ്ഞ ഏകദിനത്തില്‍ അഞ്ച് ബൗളര്‍മാരെ ഉള്‍പ്പെടുത്തിയ ഇന്ത്യന്‍ തന്ത്രം പിഴച്ചിരുന്നു. ഇത് മറികടന്ന് ജയം തുടരാനുള്ള ശ്രമത്തിലാകും ഇന്ത്യ. കോഹ്‌ലി ഒഴികെയുള്ള ബാറ്റ്‌സ്മാന്മാരുടെ സ്ഥിരതയില്ലായ്മയാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി.

ടെസ്റ്റ് പരമ്പരയിലെ ദയനീയ പ്രകടനത്തിന് ശേഷം തിരിച്ചുവരവിന്റെ പാതയിലാണ് വെസ്റ്റ് ഇന്‍ഡീസ്. രണ്ടാം ഏകദിനം പൊരുതി സമനിലയിലാക്കിയ അവര്‍ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയെ തോല്‍പ്പിക്കുകയും ചെയ്തിരുന്നു. ഷായ് ഹോപിന്റെയും ഷിമ്രോണ്‍ ഹെറ്റ്മിയറുടേയും ബാറ്റിംങ് മികവ് വെസ്റ്റ് ഇന്‍ഡീസിന് പ്രതീക്ഷ നല്‍കുന്നു.

Tags:    

Similar News