ഗ്രാന്‍ഡാക്കാന്‍ ഗ്രീന്‍ഫീല്‍ഡ്, ഇന്ത്യ വിന്‍ഡീസ് അവസാന ഏകദിനം നാളെ
മത്സരത്തിനായി സ്‌റ്റേഡിയം പൂര്‍ണ സജ്ജമാണ്. ബാറ്റിങ് പിച്ചാണ് ഒരുക്കിയിരിക്കുന്നത്. നിലവില്‍ മഴ ഭീഷണിയില്ലാത്തതിനാല്‍ മുഴുവന്‍ ഓവര്‍ മത്സരം കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഇന്ത്യ വെസ്റ്റിന്‍ഡീസ് അവസാന ഏകദിനം നാളെ. മത്സരത്തിനായി കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പരമ്പര ജേതാക്കളെ നിര്‍ണയിക്കുന്ന മത്സരമായതിനാല്‍ തലസ്ഥാന നഗരം ക്രിക്കറ്റ് ആവേശത്തിലമര്‍ന്നു കഴിഞ്ഞു.
ഇന്നലെ തിരുവനന്തപുരത്ത് എത്തിയ ഇന്ത്യയുടെയും വെസ്റ്റിന്‍ഡീസിന്റെയും താരങ്ങള്‍ കോവളം ലീലാ റാവിസിലാണ് താമസിക്കുന്നത്. രാവിലെ ഒമ്പത് മണിയോടെ ഇന്ത്യന്‍ താരങ്ങള്‍ ഇവിടെ നിന്നും മത്സരം നടക്കുന്ന സ്‌പോര്‍ട്‌സ് ഹബില്‍ പരിശീലനത്തിനെത്തും. 12 മണി വരെയാണ് പ്രാക്ടീസ്. നേരത്തെ നിശ്ചയിച്ചതില്‍ നിന്നും വ്യത്യസ്തമായി വെസ്റ്റിന്‍ഡീസ് താരങ്ങള്‍ പരിശീലനം ഒഴിവാക്കിയിട്ടുണ്ട്.
നാലാം ഏകദിനം കഴിഞ്ഞ് വിശ്രമത്തിന് സമയം കിട്ടാത്തതിനാലാണ് പരിശീലനം ഒഴിവാക്കുന്നത്. രാവിലെ പതിനൊന്ന് മണിയോടെ വെസ്റ്റിന്‍ഡീസ് ടീം മാധ്യമങ്ങളെ കാണും. ഇതിന് പിന്നാലെ ഇന്ത്യന്‍ ടീമിന്റെ വാര്‍ത്താ സമ്മേളനവുമുണ്ടാകും. മത്സരത്തിനായി സ്‌റ്റേഡിയം പൂര്‍ണ സജ്ജമാണ്. ബാറ്റിങ് പിച്ചാണ് ഒരുക്കിയിരിക്കുന്നത്. നിലവില്‍ മഴ ഭീഷണിയില്ലാത്തതിനാല്‍ മുഴുവന്‍ ഓവര്‍ മത്സരം കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
പരമ്പര ജേതാക്കളെ നിര്‍ണയിക്കുന്ന മത്സരം ആയതിനാല്‍ ആവേശം ഇരട്ടിച്ചിട്ടുണ്ട്. അനന്തപുരിയില്‍ കോഹ്ലിയും സംഘവും കിരീടം ഏറ്റുവാങ്ങുന്നത് കാണാനുള്ള തയ്യാറെടുപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍.