ധോണിയുടെ ചരിത്ര നേട്ടം കാര്യവട്ടത്തോ? ഗ്രീന്‍ഫീല്‍ഡില്‍ ഇന്ത്യന്‍ ടീമിനെ കാത്ത് ഒരുപിടി റെക്കോഡുകള്‍
9999 റണ്‍സിലെത്തി നില്‍ക്കുന്ന ധോണി അവസരം ലഭിച്ചാല്‍ കാര്യവട്ടത്ത് അഞ്ചക്കത്തിലെത്തുമെന്ന് പ്രതീക്ഷിക്കാം. രണ്ട് വിക്കറ്റ് കൂടി നേടിയാല്‍ ഭുവിക്ക് ഏകദിനത്തില്‍ 100 വിക്കറ്റാകും
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും അഞ്ചാം ഏകദിനത്തിനിറങ്ങുമ്പോള്‍ ഒരുപിടി റെക്കോഡുകള്‍ക്ക് കൂടിയാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനം എം.എസ് ധോണിയുടെ അന്താരാഷ്ട്ര ഏകദിനത്തിലെ 10000 റണ്‍സ് നേട്ടമാണ്. 9999 റണ്‍സിലെത്തി നില്‍ക്കുന്ന ധോണി അവസരം ലഭിച്ചാല്‍ കാര്യവട്ടത്ത് അഞ്ചക്കത്തിലെത്തുമെന്ന് പ്രതീക്ഷിക്കാം.
മറ്റൊരു പ്രധാന റെക്കോഡ് ഭുവനേശ്വര്‍ കുമാറിനെയാണ് കാത്തിരിക്കുന്നത്. രണ്ട് വിക്കറ്റ് കൂടി നേടിയാല്‍ ഭുവിക്ക് ഏകദിനത്തില്‍ 100 വിക്കറ്റാകും. ടോസിന്റെ ഭാഗ്യത്തിന്റെ പേരിലുള്ള റെക്കോഡാണ് ക്യാപ്റ്റന്‍ കോഹ്‌ലിയെ കാത്തിരിക്കുന്നത്. കാര്യവട്ടത്തും ടോസ് ലഭിച്ചാല്‍ വിന്‍ഡീസിനെതിരായ അഞ്ച് ഏകദിനത്തിലും ടോസ് നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനായി കോഹ്‌ലി മാറും.
51 റണ്‍കൂടി ധോണി അടിച്ചാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 1000 റണ്‍ തികയ്ക്കാന്‍ അദ്ദേഹത്തിനാകും. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര ജയിച്ചാല്‍ നാട്ടില്‍ തുടര്‍ച്ചയായ ആറാം പരമ്പര ജയമാകും ഇന്ത്യയുടേത്. നാല് വിക്കറ്റ് കൂടി വീഴ്ത്തിയാല്‍ കുല്‍ദീപ് 2018ല്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളറായി മാറും.