തല്ലി തകർത്ത് ഇന്ത്യ; വിൻഡീസിന് ലക്ഷ്യം 196 റൺസ്

61 പന്തിൽ നിന്നും എട്ട് ബൗണ്ടറികളും ഏഴ് സിക്സറുകളും ഉൾപ്പടെ 111 റൺസ് അടിച്ച് രോഹിത്ത് ശര്‍മ

Update: 2018-11-06 15:26 GMT
Advertising

ബോളിങിന് അനുകൂലമെന്ന് വിധി എഴുതിയ പിച്ചില്‍, വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20 മത്സരത്തിൽ 195 റൺസിന്റെ കൂറ്റൻ സ്കോർ പടുത്തുയർത്തി ഇന്ത്യ. ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഇന്ത്യക്കായി സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ രോഹിത്ത് ശർമയും(61 പന്തിൽ 111), ശിഖർ ധവാനും (43) കളം നിറഞ്ഞ് കളിച്ചപ്പോൾ, നോക്കി നിൽക്കാനേ വിൻഡീസ് നിരക്ക് സാധിച്ചുള്ളു. ഋഷഭ് പന്ത് അഞ്ച് റൺസെടുത്ത് പുറത്തായപ്പോൾ, ലോകേഷ് രാഹുൽ 26 റൺസുമായി ക്യാപ്റ്റൻ മികച്ച പിന്തുണ നൽകി.

61 പന്തിൽ നിന്നും എട്ട് ബൗണ്ടറികളും ഏഴ് സിക്സറുകളും ഉൾപ്പടെയാണ് രോഹിത്ത് 111 റൺസ് നേടിയത്. നാല് ഓവറിൽ 27 റൺസ് വഴങ്ങിയ ഒഷേൻ തോമസ് ഒഴികെ വിൻ‍ഡീസ് ബോളിങ് നിരയിലെ എല്ലാവരും കാര്യമായി തല്ല് വാങ്ങി കൂട്ടി. കേരി പിയറിയും ഫാബിയൻ അലെനും ഓരോ വിക്കറ്റ് വീതം നേടി.

Tags:    

Similar News