ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ച് കറങ്ങി തിരിഞ്ഞുള്ള ആ ‘സ്വിച്ച്’ ബോളിങ് 

പന്തുമായി വന്ന് 360 ഡിഗ്രിയിൽ കറങ്ങി ബോൾ ചെയ്യുകയായിരുന്നു ശിവ സിങ്. എന്നാൽ അമ്പയർ ഉടൻ തന്നെ അത് ഡെഡ് ബോൾ ആയി വിധിച്ചു

Update: 2018-11-10 08:58 GMT
Advertising

എതിരാളികളെ നേരിടാൻ എന്നും പല തന്ത്രങ്ങൾ തേടിക്കൊണ്ടിരിക്കുന്ന ഇടമാണ് ക്രിക്കറ്റ്. കളിക്കാരുടെ പുതിയ കളി തന്ത്രങ്ങൾ ചിലപ്പോൾ എെ.സി.സിക്ക് തലവേദനയാകാറുമുണ്ട്. ഇത്തരത്തിൽ ക്രക്കറ്റ് ലോകത്ത് ചർച്ചയായ ഒരു ബോളിങ് രീതിക്ക് തുടക്കമിട്ടിരിക്കുകയാണ് ‘സ്വിച്ച് ബോളിങ്’ വഴി ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ച ഉത്തർപ്രദേശിന്റെ ശിവ സിങ്.

Full View

സി.കെ നായിഡു ട്രോഫിയില്‍ ബംഗാളിനെതിരെയുള്ള മത്സരത്തിനിടെ, ബാറ്റ്മാന്റെ ശ്രദ്ധ തിരിക്കാനായി പന്തുമായി വന്ന് 360 ഡിഗ്രിയിൽ കറങ്ങി ബോൾ ചെയ്യുകയായിരുന്നു ശിവ സിങ്. എന്നാൽ അമ്പയർ ഉടൻ തന്നെ അത് ഡെഡ് ബോൾ ആയി വിധിച്ചു. എന്തായാലും ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ ഇതിനകം രംഗത്തെത്തി കഴിഞ്ഞു. ഇന്ത്യൻ ക്രിക്കറ്റ് ടീം ഇത് അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി ഇത് ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Full View

ബോളറേയും ഫീൽഡിൽ നിർത്തിയ കളിക്കാരെയും കബളിപ്പിച്ച് ബാറ്റ് ചെയ്യുന്ന ‘സ്വിച്ച് ബാറ്റിങ്’ എന്ന തന്ത്രം നിലവിൽ ക്രക്കറ്റിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ കെവിൻ പീറ്റേഴ്സണേ പോലുള്ളവർ ഇതിന് പേരു കേട്ടവരാണ്. ബോൾ എറിഞ്ഞു കഴിഞ്ഞതിന് ശേഷം ഇടങ്കയ്യന്‍ ബാറ്റ്മാൻ, പെട്ടെന്ന് വലത് വശത്തേക്ക് തിരിഞ്ഞ് കളിക്കുന്നതാണ് സ്വിച്ച് ബാറ്റിങിന്റെ പ്രത്യേകത. എന്നാൽ ഇതേ രീതി എന്ത് കൊണ്ട് ബോളിങിൽ അനുവദിക്കുന്നില്ല എന്നാണ് ഒരു കൂട്ടർ ചോദിക്കുന്നത്.

Tags:    

Similar News