ശ്വാസകോശ പ്രശ്നങ്ങള്‍; ജോണ്‍ ഹേസ്റ്റിങ്സ് അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞു
33കാരനായ ഹേസ്റ്റിങ്സ് ഒരു ടെസ്റ്റും 29 ഏകദിനങ്ങളും ഒന്‍പത് ടി20 മത്സരങ്ങളും ആസ്ത്രേലിക്കായി കളിച്ചിട്ടുണ്ട്
ശ്വാസകോശത്തിലുണ്ടായ പ്രശ്നങ്ങള്‍ കാരണം ആസ്ത്രേലിയന്‍ താരം ജോണ്‍ ഹേസ്റ്റിങ്സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ആള്‍റൌണ്ടറായ ഹേസ്റ്റിങ്സ് കളിക്കുമ്പോള്‍ രക്തം ശര്‍ദ്ധിക്കുന്നതിനെ തുടര്‍ന്നാണ് തീരുമാനം. ആസ്ത്രേലിയക്ക് വേണ്ടി ന്യൂസിലാന്‍റിനെതിരെയാണ് ഹേസ്റ്റിങ്സ് തന്‍റെ അവസാന അന്താരാഷ്ട്ര മത്സരം കളിച്ചത്.
രോഗമെന്തെന്ന് ഇത് വരെ ഡോക്ടര്‍മാര്‍ക്ക് കണ്ട് പിടിക്കാനായില്ലെന്നും ഇനിയും കളിക്കുമ്പോള്‍ രക്തം ശര്‍ദ്ദിക്കുമോ എന്ന് അവര്‍ പറഞ്ഞിട്ടില്ലെന്നും ഹേസ്റ്റിങ്സ് പറഞ്ഞു. കുറച്ച് കാലങ്ങളായി ആരോഗ്യ പ്രശ്നങ്ങള്‍ തന്നെ വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്നും അതിനാല്‍ ക്രിക്കറ്റിനോട് വിട പറയുന്നുവെന്നും ഹേസ്റ്റിങ്സ് പറഞ്ഞു.
33കാരനായ ഹേസ്റ്റിങ്സ് ഒരു ടെസ്റ്റും 29 ഏകദിനങ്ങളും ഒന്‍പത് ടി20 മത്സരങ്ങളും ആസ്ത്രേലിക്കായി കളിച്ചിട്ടുണ്ട്. കൌണ്ടി ക്രിക്കറ്റിലേയും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേയും സജീവ സാനിധ്യമായിരുന്നു അദ്ദേഹം. എെ.പി.എല്ലില്‍ കൊല്‍ക്കൊത്ത നൈറ്റ് റൈഡഴ്സ് താരമായിരുന്നു.