രോഹിത് ന്യൂസിലാന്‍റിലേക്കില്ല, നേരിട്ട് ആസ്ത്രേലിയയിലേക്ക്...

ആസ്ത്രേലിയന്‍ പര്യടനത്തിന് മുന്‍പ്  ന്യൂസിലാന്‍റിലുള്ള ടെസ്റ്റ് മത്സരം താരങ്ങള്‍ക്ക് വലിയ പരിശീലനമായിരിക്കുമെന്ന് ടീം ഇന്ത്യ എ കോച്ച് രാഹുല്‍ ദ്രാവിഡ് പറഞ്ഞു.

Update: 2018-11-14 05:10 GMT
Advertising

ന്യൂസിലാന്‍റ് എ ടീമിനെതിരായ ടെസ്റ്റ് സീരീനുള്ള ഇന്ത്യ എ ടീമില്‍ നിന്നും രോഹിത് ശര്‍മ്മക്ക് വിശ്രമം അനുവദിച്ചു. ആദ്യം ടീമില്‍ ഉള്‍പ്പെടുത്തിയതിന് ശേഷമാണ് ഇപ്പോള്‍ രോഹിതിന് വിശ്രമം അനുവദിച്ചത്. ടെസ്റ്റ് ടീമിലേക്ക് തന്‍റെ തിരിച്ച് വരവ് നടത്തിയ രോഹിത് ഇന്ത്യന്‍ ടി-20 ടീമിന്‍റെ ഭാഗമായി ആസ്ത്രേലിയക്ക് പുറപ്പെട്ടു.

ഏകദിന-ടി20 മത്സരങ്ങളിലെ മാസ്മരിക പ്രകടനങ്ങള്‍ക്ക് ശേഷം ടെസ്റ്റ് ടീമിലേക്കും രോഹിത് ശര്‍മ്മ തിരിച്ച് വരവ് നടത്തിയിരിക്കുകയായിരുന്നു. രോഹിത് ശര്‍മ്മയെക്കൂടാതെ ആസ്ത്രേലിയന്‍ പര്യടനത്തിലുള്ള സീനിയര്‍ താരങ്ങളായ അജിങ്ക്യ രഹാനെ, മുരളി വിജയ്, ഹനുമ്ന വിഹാരി, പാര്‍ഥിവ് പട്ടേല്‍, പ്രിത്വി ഷാ എന്നിവരേയും ന്യൂസിലാന്‍റ് എ ടീമിനെതിരെയുള്ള നാല് ദിവസത്തെ ടെസ്റ്റ് മത്സരത്തിനായി നിയോഗിച്ചിരുന്നു. അസ്ത്രേലിയന്‍ പര്യടനത്തിന് മുന്‍പ് ന്യൂസിലാന്‍റിലുള്ള ടെസ്റ്റ് മത്സരം താരങ്ങള്‍ക്ക് വലിയ പരിശീലനമായിരിക്കുമെന്ന് ടീം ഇന്ത്യ എ കോച്ച് രാഹുല്‍ ദ്രാവിഡ് പറഞ്ഞു.

പതിനാലംഗ ടീമില്‍ നിന്ന് അവസാന ഇലവനെ ഇത് വരെ നിശ്ചയിച്ചിട്ടില്ല. ഡിസംബര്‍ ആറിന് ആസ്ത്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന് മുന്നോടിയായി രോഹിതിന് ഒരു സന്നാഹ മത്സരം മാത്രമാണ് ലഭിക്കുന്നത്. അതിന് മുന്‍പ് മൂന്ന് ടി20 മത്സരങ്ങള്‍ കളിക്കും.

Tags:    

Similar News