വനിത ടി20 ലോകകപ്പ്: ഓസീസ് നാലാം തവണയും ലോക ചാമ്പ്യന്മാര്‍
ബാറ്റിങിലും ബൌളിങ്ങിലും കരുത്ത് തെളിയിച്ച ഗാര്‍ഡ്നറാണ് ആസ്ത്രേലിയയുടെ വിജയശില്‍പി.
Update: 2018-11-25 08:03 GMT
വനിതാ ടി20 ലോകകപ്പ് കിരീടം ആസ്ട്രേലിയക്ക്. എട്ട് വിക്കറ്റിനാണ് ഇംഗ്ലണ്ടിനെ ആസ്ട്രേലിയ തോല്‍പിച്ചത്. നാലാം തവണയാണ് ആസ്ട്രേലിയ കിരീടം സ്വന്തമാക്കുന്നത്. തുടര്‍ച്ചയായ രണ്ടാം തവണയും കിരീടത്തില്‍ മുത്തമിടാമെന്ന ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷകള്‍ക്ക് മേലാണ് ആസ്ത്രേലിയന്‍ പട മുന്നേറിയത്. ഫീല്‍ഡിങ് മോശമായിരുന്നെങ്കിലും മികച്ച ബൌളിങ് പ്രകടനം ഓസീസിന് നട്ടെല്ലായി. ബാറ്റിങിലും ബൌളിങ്ങിലും കരുത്ത് തെളിയിച്ച ഗാര്‍ഡ്നറാണ് ആസ്ത്രേലിയയുടെ വിജയശില്‍പി.
ഇരുപതാം ഓവറില്‍ 105 റണ്‍സിന് ഇംഗ്ലണ്ട് പുറത്തായപ്പോള്‍ അത് 15 ഓവറില്‍ മറികടക്കാന്‍ ആസ്ത്രേലിയന്‍ വനിതകള്‍ക്കായി. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.