റെക്കോഡുകള്‍ എന്നും കോഹ്‍ലിക്ക് ഒരു വീക്ക്നെസാണ്...

ന്യൂസിലാന്‍റിന്‍റെ മാര്‍ട്ടിന്‍ ഗപ്ടിലിന്‍റെ റെക്കോഡാണ് വിരാട് മറികടന്നത്

Update: 2018-11-26 07:59 GMT
Advertising

സിഡ്നിയില്‍ വിരാട് കോഹ്‍ലിയുടെ മികച്ച പ്രകടനം ആസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് വിലമതിക്കാനാവാത്ത വിജയമാണ് സമ്മാനിച്ചത്. 41 പന്തുകളില്‍ നിന്നും 61 റണ്‍സെടുത്ത് പുറത്താകാതെ നിന്ന വിരാട് ആസ്ട്രേലിയക്കെതിരെ കളിച്ച 14 മത്സരങ്ങളില്‍ നിന്നും 476 റണ്‍സാണ് മൊത്തം നേടിയിരിക്കുന്നത്. ടി20 ക്രിക്കറ്റില്‍ ഒരു പ്രത്യേക ടീമിനെതിരെ ഒരു ബാറ്റ്സ്മാന്‍ നേടുന്ന ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന നേട്ടമാണ് വിരാട് ഇതിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. ന്യൂസിലാന്‍റിന്‍റെ മാര്‍ട്ടിന്‍ ഗപ്ടിലിന്‍റെ റെക്കോഡാണ് വിരാട് മറികടന്നത്.

വിരാട് കോഹ്‍ലിയുടെ പത്തൊന്‍പതാമതും ആസ്ട്രേലിയക്കെതിരെയുള്ള അഞ്ചാമതും അര്‍ദ്ധ സെഞ്ച്വറിയാണ് വിരാട് സ്വന്തമാക്കിയത്. ആറ് വിക്കറ്റിന് ഓസീസിനെ പരാജയപ്പെടുത്തി മൂന്ന് കളികളുള്ള പരമ്പര സമനിലയില്‍ അവസാനിപ്പിക്കാന്‍ ഇതോടെ ഇന്ത്യക്ക് സാധിച്ചു.

Tags:    

Similar News