500 റണ്‍സ് വിട്ടുകൊടുത്തതോ, അതൊന്നും ഒന്നുമല്ല; പുജാര പറയുന്നു
ആസ്‌ട്രേലിയന്‍ ഇലവനെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിട്ടുകൊടുത്തത് 544 റണ്‍സാണ്.
ആറിന് അഡ്‌ലയ്ഡില്‍ ആസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിനൊരുങ്ങ വെ ബൗളര്‍മാരില്‍ വിശ്വാസമര്‍പ്പിച്ച് ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍ ചേതേശ്വ ര്‍ പുജാര. ഇന്ത്യന്‍ ബൗളിങിനെക്കുറിച്ചായിരുന്നു പുജാരയോടുള്ള ചോദ്യം. ആസ്‌ട്രേലിയന്‍ ഇലവനെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിട്ടുകൊടുത്തത് 544 റണ്‍സാണ്. പ്രധാന താരങ്ങളൊന്നു മില്ലാഞ്ഞിട്ടും ആസ്‌ട്രേലിയന്‍ ഇലവന്‍ 500 എന്ന കൂറ്റന്‍ സ്‌കോര്‍ നേടിയത് ഇന്ത്യന്‍ ബൗളര്‍മാരുടെ പോരായ്മയല്ലെ എന്നായിരുന്നു ചോദ്യം.
എന്നാല്‍ അതൊന്നും കാര്യമാക്കുന്നില്ലെന്നായിരുന്നു പുജാരയുടെ മറുപടി. സന്നാഹ മത്സരത്തില്‍ 500 റണ്‍സിന് മുകളില്‍ വിട്ടുകൊടുക്കുക എന്നതില്‍ ആശങ്കപ്പെടേണ്ട കാര്യമൊന്നുമില്ല, ഞങ്ങള്‍ അതിനെക്കുറിച്ച് ആലോചിക്കുന്നില്ല, എന്താണ് ചെയ്യുന്നതെന്ന് ഞങ്ങളുടെ ബൗളര്‍മാര്‍ക്ക് അറിയാം, ആസ്‌ട്രേലിയയിലെ ലൈനും ലെങ്തും അറിയുന്നവരാണ് ബൗളര്‍മാരെന്നും പുജാര കൂട്ടിച്ചേര്‍ത്തു. അതേസമയം അശ്വിനെ പിന്തുണച്ചും പുജാര രംഗത്ത് എത്തി. ആസ്‌ട്രേലിയന്‍ പിച്ചുകളില്‍ അശ്വിന് തിളങ്ങാനാവുമോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു പുജാരയുടെ മറുപടി.
മികച്ചൊരു ബൗളറാണ് അശ്വിന്‍, ബാറ്റ്‌സ്മാനെ നന്നായി മനസിലാക്കി പന്തെറിയാന്‍ അശ്വിനാവുമെന്നും പുജാര വ്യക്തമാക്കി. നാല് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. നേരത്തെ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ ഇരു കൂട്ടരും സമനില പാലിക്കുകയായിരുന്നു.