ടീം പ്രഖ്യാപിച്ച് ആസ്‌ട്രേലിയ, പന്ത്രണ്ടംഗത്തെ പ്രഖ്യാപിച്ച് ഇന്ത്യയും
നാളെ അഡ്‌ലയ്ഡിലാണ് ആദ്യ മത്സരം. നാല് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.
മത്സരത്തിന് ഒരു ദിവസം മുംമ്പെ ടീം പ്രഖ്യാപിച്ച് ആസ്‌ട്രേലിയ. എന്നാല്‍ ഇന്ത്യ പതിവ് പോലെ പന്ത്രണ്ടംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. നാളത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഒരാള്‍ പുറത്ത് പോകും. നാളെ അഡ്‌ലയ്ഡിലാണ് ആദ്യ മത്സരം. നാല് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ആസ്‌ട്രേലിയയില്‍ ഇന്ത്യക്ക് ഇതുവരെ പരമ്പര ജയിക്കാനായിട്ടില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതെരു സുവര്‍ണാവസരമാണ്. രോഹിത് ശര്‍മ്മ, ഹനുമ വിഹാരി എന്നിവരിലൊരാള്‍ ടീമിലെത്താനാണ് സാധ്യത.
സ്പിന്നറായി രവിചന്ദ്ര അശ്വിനാണ് സംഘത്തിലുള്ളത്. ഇന്ത്യയുടെ ടീം ഇങ്ങനെ:കെ എല്‍ രാഹുല്‍, മുരളി വിജയി, ചേതേശ്വര്‍ പൂജാര, വിരാട് കോഹ് ലി, അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ്മ, ഹനുമാ വിഹാരി, റിഷഭ് പന്ത്, രവിചന്ദ്ര അശ്വിന്‍, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുംറ, ഇശാന്ത് ശര്‍മ്മ.
അതേസമയം പുതുമുഖ ഓപ്പണര്‍ മാര്‍ക്കസ് ഹാരിസിനെ ഉള്‍പ്പെടുത്തിയാണ് ആസ്‌ട്രേലിയ ടീമിനെ പ്രഖ്യാപിച്ചത്. ആരോണ്‍ ഫിഞ്ചാണ് സഹ ഓപ്പണര്‍. മൂന്നാം നമ്പറില്‍ ഉസ്‌മാന്‍ ഖവാജ ബാറ്റ് വീശും. ഫോമിലല്ലാത്ത ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന് പകരം അഞ്ചാം നമ്പറില്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പിനെ ഉള്‍പ്പെടുത്തി. പാറ്റ് കമ്മിണ്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരുടെതാണ് പേസ് ആക്രമണം. സ്പിന്നറായി നഥാന്‍ ലിയോണ്‍ എത്തും.
ടീം ഇങ്ങനെ; മാര്‍ക്കസ് ഹാരിസ്, ആരോണ്‍ ഫിഞ്ച്, ഉസ്‌മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, ട്രവിസ് ഹെഡ്, ടിം പെയ്‌ന്‍, പാറ്റ് കമ്മിണ്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, ജോഷ് ഹെയ്‌സല്‍വുഡ്.