ഐ.പി.എല്‍; രണ്ട് കോടി അടിസ്ഥാന വിലയുള്ളവരില്‍ ഇന്ത്യക്കാരില്ല; നേട്ടമുണ്ടാക്കി യുവരാജ് 

അടിസ്ഥാന വിലകളായ ഒരു കോടിയുടെയും രണ്ട് കോടിയുടെയും ലിസ്റ്റിലുള്ള കളിക്കാരുടെ പേരാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 

Update: 2018-12-05 15:32 GMT
Advertising

2019ലെ ഐ.പി.എല്‍ താരലേലം ഈ മാസം 18ന് ജയ്പൂരില്‍ നടക്കാനിരിക്കെ ലേലത്തിനുള്ള കളിക്കാരുടെ ലിസ്റ്റ് പുറത്ത്. അടിസ്ഥാന വിലകളായ ഒരു കോടിയുടെയും രണ്ട് കോടിയുടെയും ലിസ്റ്റിലുള്ള കളിക്കാരുടെ പേരാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. രണ്ട് കോടിയാണ് കൂടുതല്‍ വില. എന്നാല്‍ ഈ ലിസ്റ്റില്‍ ഒരൊറ്റ ഇന്ത്യക്കാരനുമില്ല. ന്യൂസിലാന്‍ഡിന്റെ കോറി ആന്‍ഡേഴ്‌സണ്‍, ബ്രെണ്ടന്‍ മക്കല്ലം ഇംഗ്ലണ്ടിന്റെ സാം കറന്‍, ക്രിസ് വോക്‌സ്, ശ്രീലങ്കയുടെ എയ്ഞ്ചലോ മാത്യൂസ്, ലസിത് മലിംഗ, ദക്ഷിണാഫ്രിക്കയുടെ കോളിന്‍ ഇന്‍ഗ്രാം, ആസ്‌ട്രേലിയയുടെ ആര്‍സി ഷോര്‍ട്ട്, ഷോണ്‍ മാര്‍ഷ് എന്നിവരാണ് രണ്ട് കോടി അടിസ്ഥാന വിലയുള്ള താരങ്ങള്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മക്കല്ലം മറ്റു ടി20 ടൂര്‍ണമെന്റുകളില്‍ ഫോമിലായതാണ് നേട്ടമായത്.

കടപ്പാട്

ഒരു കോടി അടിസ്ഥാന വിലയുള്ള കളിക്കാരിലാണ് ഇന്ത്യന്‍ താരങ്ങളുള്ളത്. ഇതില്‍ തന്നെ ജയദേവ് ഉനദ്കട് ആണ് (1.5കോടി) മുന്നില്‍. കഴിഞ്ഞ സീസണിലും ഉനദ്കട് മിന്നും താരമായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചൊരു പ്രകടനം അദ്ദേഹത്തില്‍ നിന്നുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ രാജസ്ഥാന്‍ റോയല്‍സ് താരത്തെ വിട്ടുകൊടുക്കുകയായിരുന്നു. ബാറ്റ്‌സ്മാന്‍ യുവരാജ് സിങ്, സ്പിന്നര്‍ അക്‌സര്‍ പട്ടേല്‍, വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ, പേസര്‍മാരായ മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ്മ എന്നിവരാണ് ഒരു കോടി വിലയുള്ള ഇന്ത്യന്‍ താരങ്ങള്‍. സമീപകാലത്തൊന്നും ഫോമിലില്ലാത്ത യുവരാജ് സിങ് ഒരു കോടി അടിസ്ഥാന വിലയില്‍ കയറിയത് താരത്തിനുള്ള നേട്ടമാണ്. അതേസമയം താരത്തിന്റെ അന്താരാഷ്ട്ര കരിയറിലുള്ള വിരമിക്കല്‍ പ്രഖ്യാപനം ഉടനുണ്ടാകുമെന്നും വാര്‍ത്തകളുണ്ട്. രഞ്ജി ട്രോഫിയുള്‍പ്പെടെയുള്ള ആഭ്യന്തര മത്സരങ്ങളില്‍ സജീവമാണെങ്കില്‍ സ്ഥിരതയില്ല.

ये भी पà¥�ें- ഐ.പി.എല്‍ കളിക്കാനില്ലെന്ന് ഫിഞ്ചും മാക്‌സ്‌വെലും  

ആസ്ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്മാരായ ഗ്ലെന്‍ മാക്‌സ് വെല്‍, ഓപ്പണിങ് ബാറ്റ്‌സ്മാനായ ആരോണ്‍ ഫിഞ്ച് എന്നിവര്‍ ഐ.പി.എല്ലിനില്ലെന്ന് അറിയിച്ചിരുന്നു. 2019ലെ ലോകകപ്പ്, പിന്നാലെ വരുന്ന ആഷസ് പരമ്പര എന്നിവ മുന്‍ നിര്‍ത്തി ദേശീയ ടീമില്‍ അനിവാര്യമാണെന്ന് മനസിലാക്കിയാണ് ഇരുവരും വിട്ടുനില്‍ക്കുന്നത്. പ്രത്യേകിച്ചും ആസ്ട്രേലിയയുടെ പഴയ വിലാസം നഷ്ടപ്പെട്ട സ്ഥിതിക്ക്.

Tags:    

Similar News