രഞ്ജി ട്രോഫി സെമിഫൈനലിന് നാളെ തുടക്കം; നിലവിലെ ചാമ്പ്യന്‍സ് വിദര്‍ഭ കേരളത്തിന്റെ എതിരാളികള്‍
വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിലാണ് മത്സരം
രഞ്ജിയില്‍ ആദ്യമായാണ് സെമിഫൈനല്‍ മത്സരത്തിനിറങ്ങുന്നതെങ്കിലും ശക്തരായ വിദര്‍ഭക്കെതിരെ മികച്ച പ്രകടനം കാഴ്ചവെക്കാനാവുമെന്ന ശുഭപ്രതീക്ഷയിലാണ് കേരള ടീം. പേസര്‍മാരുടെ മികവിലാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗുജറാത്തിനെ തകര്‍ത്ത് കേരളം അവസാന നാലില്‍ ഇടം പിടിച്ചത്. സെമിയിലും മികച്ച പ്രകടനം തുടരാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കേരള ടീം.
സെമിഫൈനല്‍ മത്സരത്തിനായി വയനാട് കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം പൂര്‍ണ സജ്ജ്മായിട്ടുണ്ട്. ക്വാര്‍ട്ടറില്‍ പിച്ച് പൂര്‍ണമായും പേസര്‍മാര്‍ക്ക് അനുകൂലമായിരുന്നു. എന്നാല്‍ സെമിഫൈനലിന് സ്പോര്‍ട്ടിങ് വിക്കറ്റാണ് തയ്യാറാക്കിയിരിക്കുന്നത്. ബൗളര്‍മാര്‍ക്കും ബാറ്റ്സ്മാന്‍മാര്‍ക്കും പിച്ച് ഒരുപോലെ അനുകൂലമായിരിക്കുമെന്നാണ് വിലയിരുത്തല്‍.
വയനാട്ടിലെ നിലവിലെ കാലാവസ്ഥയില്‍ ആദ്യ സെഷനുകള്‍ ബൗളര്‍മാര്‍ക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തല്‍. ഇതിനാല്‍ തന്നെ ടോസ് ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്.