ഇംഗ്ലണ്ടിന് ടോസ്; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും
ഓരോ മാറ്റത്തോടെയാണ് ഇരു ടീമും അവസാന ഏകദിനത്തിനിറങ്ങുന്നത്.
ഇന്ത്യ-ഇംഗ്ലണ്ട് അവസാന ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങിനയച്ചു. 1-1 നിലയിലുള്ള പരമ്പരയിൽ ഈ മത്സരം വിജയിക്കുന്നവർ പരമ്പര നേടും.
ടെസ്റ്റ് പരമ്പരയും ട്വന്‍റി -20 പരമ്പരയും ഇന്ത്യ നേടിയതിനാൽ ഏകദിന പരമ്പരയെങ്കിലും നേടേണ്ടേത് ഇംഗ്ലണ്ടിന്‍റെ അഭിമാന പ്രശ്നമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏകദിനം കൂടി നേടി ഇംഗ്ലണ്ടിനു മേലുള്ള ഒരു സമഗ്രാധിപത്യമാണ് ലക്ഷ്യം വയ്ക്കുന്നത്.
ഒരു മാറ്റത്തോടെയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. കുല്‍ദീപിനു പകരം നടരാജന്‍ ടീമിലെത്തി.
ഇന്ത്യന്‍ ടീം: ശിഖർ ധവാൻ, രോഹിത് ശർമ, വിരാട് കോലി, കെ.എൽ. രാഹുൽ, ഋഷഭ് പന്ത്, ഹർദിക്ക് പാണ്ഡ്യ, ക്രുണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ശാർദുൽ താക്കൂർ, ടി. നടരാജൻ, പ്രസിദ്ധ് കൃഷ്ണ.
ഒരു മാറ്റത്തോടെയാണ് ഇംഗ്ലണ്ടും മത്സരത്തിനിറങ്ങിയത്. ടോം കറനും പകരം മാര്‍ക്ക് വുഡ് ടീമിലെത്തി.
ഇംഗ്ലണ്ട് ടീം: ജോണി ബാരിസ്റ്റോ, ജേസൺ റോയ്, ബെൻ സ്റ്റോക്സ്, ഡേവിഡ് മലാൻ, ജോസ് ബട്ട്ലർ, ലിയാം ലിവിങ്സ്റ്റൺ, മൊയീൻ അലി, സാം കറൻ, ആദിൽ റഷീദ്, റീസ് ടോപ്‌ലി, മാർക്ക് വുഡ്.