ഐപിഎല്ലില്‍ ഇന്ന് സൺറൈസേഴ്‌സ്- കൊൽക്കത്ത പോര്
കഴിഞ്ഞ വർഷം ഹൈദരാബാദ് മൂന്നാം സ്ഥാനത്തും കൊൽക്കത്ത അഞ്ചാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.
ഐപിഎൽ 14-ാം സീസണിലെ മൂന്നാം മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ്-കൊൽക്കത്ത് നൈറ്റ് റൈഡേഴ്‌സ് പോര്. തുല്യശക്തികളായ ഇരുടീമുകളും ഏറ്റുമുട്ടുന്നത് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ്. കഴിഞ്ഞ വർഷം ഹൈദരാബാദ് മൂന്നാം സ്ഥാനത്തും കൊൽക്കത്ത അഞ്ചാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.
കൊൽക്കത്തയിപ്പോൾ 2012,14 സീസണുകളിലെ അവരുടെ തന്നെ ഫോമിന്റെ നിഴൽ മാത്രമാണ് ഇപ്പോൾ കാണിക്കുന്നത്. ഈ രണ്ട് സീസണുകളിലും കിരീടം അവർക്കൊപ്പമായിരുന്നു. കഴിഞ്ഞ സീസണിലും അവർക്ക് പ്ലേ ഓഫിൽ പോലും കയറാൻ സാധിച്ചില്ല. അതേസമയം ഷാക്കിബ് അൽ ഹസന്റെ മടങ്ങിവരവ് ടീമിന് കൂടുതൽ ഊർജം നൽകിയിട്ടുണ്ട്. ഷാക്കിബിനെ കൂടാതെ ഹർഭജൻ സിങിനെയും അവർ ഇത്തവണ ടീമിലെത്തിച്ചിട്ടുണ്ട്. ആേ്രന്ദ റസലെന്ന വൻമരം ഫിനിഷറായി എന്നും അവരൊപ്പം ഉണ്ട്. ഓയിൻ മോർഗൻ നയിക്കുന്ന ടീം പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്.
സാധ്യത ടീം: ശുഭ്മാൻ ഗിൽ, രാഹുൽ ത്രിപാതി, നിതീഷ് റാണ, ഓയിൻ മോർഗൻ (സി), ദിനേശ് കാർത്തിക്ക് (വിക്കറ്റ് കീപ്പർ), ആേ്രന്ദ റസൽ, ഷാക്കിബ് അൽ ഹസൻ/ സുനിൽ നരൈൻ, പാറ്റ് കമ്മിൻസ്, ഹർഭജൻ സിങ്, പ്രസിദ്ധ് കൃഷ്ണ, വരുൺ ചക്രവർത്തി.
ബോളിങ് കരുത്ത് വച്ച് നോക്കിയാൽ ഐപിഎല്ലിലെ ഏറ്റവും ശക്തരായ ടീമാണ് സൺറൈസേഴ്‌സ് ഹൈദരാബാദ്. ഭുവനേശ്വർ മുതൽ നടരാജൻ വരെ ആ കരുത്ത് വിളിച്ചോതുന്നു. ബാറ്റിങ് നിര മുന്നിൽ നിന്ന് നയിക്കുന്നത് നായകൻ വാർണർ തന്നെയാണ്. കഴിഞ്ഞ സീസണിൽ ടീം പ്ലേ ഓഫിലെത്തിയിരുന്നു. 2016 ലെ കിരീട നേട്ടം വീണ്ടും ആവർത്തിക്കാനുള്ള ഒരുക്കത്തിലാണ് വാർണർ പട.
സാധ്യത ടീം- ഡേവിഡ് വാർണർ (സി), വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), മനീഷ് പാണ്ഡെ, കെയ്ൻ വില്യംസൺ, വിജയ് ശങ്കർ/ കേദാർ ജാദവ്, മുഹമ്മദ് നബി, അബ്ദുൾ സമദ്, റാഷിദ് ഖാൻ, ഭുവനേശ്വർ കുമാർ, സന്ദീപ് ശർമ, ടി. നടരാജൻ.
രാത്രി 7.30 ന് ആരംഭിക്കുന്ന മത്സരത്തിന്റെ പിച്ച് സിപിന്നിനെ തുണയ്ക്കാനാണ് സാധ്യത.