ആഷസിൽ ഇംഗ്ലീഷ് വധം; ആദ്യ ടെസ്റ്റ് ആസ്‌ത്രേലിയക്ക്‌

ആഷസ് പരമ്പരയിൽ ആസ്‌ത്രേലിയക്ക് ലീഡ്.

Update: 2021-12-11 05:12 GMT
Editor : Suhail | By : Web Desk
Advertising

ഇംഗ്ലണ്ടിനെ ഒൻപതു വിക്കറ്റിന് തകർത്ത് ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് സ്വന്തമാക്കി ആസ്‌ത്രേലിയ. രണ്ടാം ഇന്നിംഗ്‌സ് 297 റൺസിന് അവസാനിപ്പിച്ച ഇംഗ്ലണ്ടിനെതിരെ ജയിക്കാൻ വേണ്ട 20 റൺസ് 5.1 ഓവറിനുള്ളിൽ അടിച്ചെടുത്താണ് ഓസീസ് ജയം സ്വന്തമാക്കിയത്.

ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആസ്‌ത്രേലിയ ലീഡ് നേടി. ട്രാവിസ് ഹെഡാണ് കളിയിലെ താരം.

സ്‌കോർ: ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ് - 147-10 (50.1 ഓവര്‍), ആസ്ത്രേലിയ ഒന്നാം ഇന്നിംഗ്സ് - 147-10 (50.1 ഓവര്‍)

ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സ് - 297-10 (103 ഓവര്‍), ആസ്ത്രേലിയ രണ്ടാം ഇന്നിംഗ്സ് - 20-1 (5.1 ഓവര്‍)

രണ്ട് വിക്കറ്റ് നഷ്ടത്തിൽ 220 റൺസെന്ന ഭേദപ്പെട്ട സ്‌കോറിൽ കളി ആരംഭിച്ച ഇംഗ്ലണ്ടിന് പക്ഷേ വിക്കറ്റുകൾ തുരുതുരേ വീഴുന്നതാണ് കണ്ടത്. നാലു വിക്കറ്റെടുത്ത നഥാൻ ലിയോണാണ് ഇംഗ്ലീഷ് പടയെ വെള്ളം കുടിപ്പിച്ചത്. നായകൻ ജോ റൂട്ട് (89) ഡേവിഡ് മലൻ (82) എന്നിവരെയാണ് ഇംഗ്ലണ്ടിന് തുടക്കത്തിൽ നഷ്ടമായത.്

തുടർന്ന് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴുന്നതാണ് കണ്ടത്. ഒല്ലി പോപ് (നാല്), ബെൻ സ്റ്റോക്‌സ് (14), ജോസ് ബട്ട്‌ലർ (23) എന്നിവർ കാര്യമായൊന്നും ചെയ്യാതെ കൂടാരം കയറി. ഇടവേളക്കു മുൻപേ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സ് അവസാനിക്കുകയായിരുന്നു.

നേരത്തെ, അഞ്ചു വിക്കറ്റ് വീഴ്ത്തിയ നായകൻ പാറ്റ് കമ്മിൻസിന്റെ നേതൃത്വത്തിൽ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് 147 റൺസിൽ അവസാനിച്ചപ്പോൾ, 425 റൺസെന്ന കൂറ്റൻ സ്‌കോറായിരുന്നു ഓസീസ് ഉയർത്തിയത്. ഏകദിന ശൈലിയിൽ ബാറ്റുവീശിയ ട്രാവിസ് ഹെഡ് (152) സെഞ്ച്വറി നേടിയപ്പോൾ, വാർണർ (94), ലബുഷാനെ (74) എന്നിവർ മികച്ച പിന്തുണ നൽകി.

രണ്ടാം ഇന്നിംഗ്‌സിൽ ഡേവിഡ മലനും (82) ജോ റൂട്ടുമണ് (89) ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്. ഓസീസിനായി ലിയോൺ നാലും കമ്മിൻസ്, ഗ്രീൻ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. മിച്ചൽ സ്റ്റാർക്കും ഹെസൽവുഡും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

അഡ്‌ലെയിഡിൽ ഡിസംബർ പതിനാറു മുതലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്.

Australia beat England by nine wickets to win the first Test of the Ashes series. Australia won the toss and elected to bat, beating England by 297 runs in 5.1 overs in the second innings.

Full View

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News