ഭക്ഷണത്തില്‍ സവാള ചേര്‍ക്കുന്നത് ചൂട് കുറയ്ക്കാന്‍ സഹായിക്കുമോ? വസ്തുതകളറിയാം
അവശ്യ ധാതുക്കളും വിറ്റാമിനുകളും, പ്രത്യേകിച്ച് വിറ്റാമിന്‍ സി എന്നിവയാലും സവാള സമ്പുഷ്ടമാണ്. ഇത് പോഷകങ്ങള്‍ നല്‍കുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു
അന്തരീക്ഷ താപനില ഏറ്റവും ഉയര്‍ന്ന നിലയിലാണ്. സൂര്യഘാതം ഏല്‍ക്കാതിരിക്കാനും നിര്‍ജലീകരണത്തെ പ്രതിരോധിക്കാനും വിവധ മാര്‍ഗങ്ങള്‍ പ്രയോഗിക്കേണ്ട സമയം കൂടിയാണിത്. ചൂട് കൂടുകയും നിര്‍ജലീകരണം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സലാഡുകളും മറ്റും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി പ്രത്യകം ശ്രദ്ധിക്കുന്നവരാണ് നമ്മള്‍. അധികമയി ചൂട് ഏല്‍ക്കുന്നത് സ്ട്രോക്കിനും ഹൃദയ സമ്മര്‍ദ്ദത്തിനും കാരണമാകും. ഹൃദയ സംബന്ധവും മാനസികവുമായ അവശതകള്‍ അനുഭവിക്കുന്നവരില്‍ ചൂട് ഏല്‍ക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ക്ക് വഴിവെച്ചേക്കാം. അതുകൊണ്ട് ഭക്ഷണരീതിയില്‍ മിതവും ഗുണവുമുളള ഡയറ്റ് ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്. ന്യൂഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ ഡയറ്റീഷ്യന്‍ കനിക നാരംഗ് ഡയറ്റില്‍ സവാള ഉള്‍പ്പെുത്തി എങ്ങനെ ചൂടിനെ പ്രതിരോധിക്കാമെന്ന് വിശദീകരിക്കുന്നു.
ചൂടിനോട് പൊരുതാന്‍ സവാള എങ്ങനെ സഹായിക്കും?
സവാളക്ക് ശരീരത്തെ തണുപ്പിക്കാന്‍ കഴിയുന്ന സ്വാഭാവിക ഗുണങ്ങളുണ്ട്. അവ ഉയര്‍ന്ന ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. സോഡിയം, പൊട്ടാസ്യം എന്നിവയാല്‍ സമ്പുഷ്ടമായതിനാല്‍ അവ ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. അവശ്യ ധാതുക്കളും വിറ്റാമിനുകളും, പ്രത്യേകിച്ച് വിറ്റാമിന്‍ സി എന്നിവയാലും സവാള സമ്പുഷ്ടമാണ്. ഇത് പോഷകങ്ങള്‍ നല്‍കുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
സവാളയില്‍ ക്വെര്‍സെറ്റിന്‍, സള്‍ഫര്‍ തുടങ്ങിയ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്, ഇതും ശരീരത്തെ തണുപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. തിണര്‍പ്പ്, പ്രാണികളുടെ കടി തുടങ്ങിയ അലര്‍ജിക്ക് കാരണമാകുന്ന രാസവസ്തുക്കളായ ഹിസ്റ്റാമൈനെ പ്രതിരോധിക്കാന്‍ ക്വെര്‍സെറ്റിനിന് കഴിവുണ്ട്.
ഫ്ലേവനോയ്ഡുകള്‍, പോളിഫിനോള്‍സ്, അല്ലൈല്‍ സള്‍ഫൈഡുകള്‍ പോലെയുള്ള സള്‍ഫര്‍ സംയുക്തങ്ങള്‍ തുടങ്ങിയ ഫൈറ്റോകെമിക്കലുകളാല്‍ സവാള സമ്പുഷ്ടമാണ്. ഈ സംയുക്തങ്ങള്‍ സവാളയുടെ ആന്റിഓക്‌സിഡന്റ്, ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റിമൈക്രോബയല്‍ എന്നിവയ്ക്ക് കാരണമാകുന്നു. ഇവ ചൂടുമായി ബന്ധപ്പെട്ട ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്നു.
സവാളയില്‍ അല്ലൈല്‍ സള്‍ഫൈഡുകള്‍ക്ക് വാസോഡിലേറ്ററി ഇഫക്റ്റുകള്‍ ഉണ്ട്, അതായത് രക്തക്കുഴലുകള്‍ വിശാലമാക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും കഴിയും. സവാള കുടല്‍ ബാക്ടീരിയകളെ പോഷിപ്പിക്കുന്നു, ഇത് ദഹനത്തിന് ആവശ്യമായ ചെറിയ ചെയിന്‍ ഫാറ്റി ആസിഡുകള്‍ സൃഷ്ടിക്കുന്നു. സവാളയിലെ ക്രോമിയം രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. സവാള മൂത്രത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാനും ദ്രാവകം നിലനിര്‍ത്താനും സഹായിക്കുന്നു.