ടോട്ടൽ ഫുട്ബോൾ എന്ന വിസ്മയം

പേര് സൂചിപ്പിക്കുന്നത് പോലെ ടോട്ടൽ ഫുട്ബോളിനെ ‘ഓൾറൗണിങ്ങ് തിയറി‘യായും വിശേഷിപ്പിക്കാം

Update: 2018-06-14 07:11 GMT
Johan Cruyff
Advertising

1974 ലെ ഫിഫ ലോക കപ്പ് ഫൈനൽ. മ്യൂണിക്കിലെ ഒളിംപ്യ സ്റ്റേഡിയത്തിൽ കാണികളുടെ ആവേശം ആർപ്പു വിളികളായുയർന്നു. ഫ്രാൻസ് ബെക്കൻബോർ നയിക്കുന്ന ജർമനിയും യോഹാൻ ക്രൈഫിന്റെ ഡച്ച് പടയും തമ്മിലുള്ള പോരാട്ടം. രണ്ടാം മിനിറ്റിൽ തന്നെ യോഹാൻ നീസ് കെൻസിലൂടെ ലീഡ് നേടിയ നെതർലെൻറ്സ് പക്ഷെ ജർമ്മനിയോട് 2-1 ന് പരാചയപ്പെട്ടു. പക്ഷെ, ഫുട്ബോൾ പ്രേമികൾക്കിടയിൽ നെതർലെന്റ്സ് 2018ൽ റഷ്യയുടെ വിങ്ങലായി തങ്ങളുടെ അസാനിധ്യം രേഖപ്പെടുന്നുവെങ്കിൽ അതിന് കാരണം യോഹാൻ ക്രൈഫ് എന്ന അതുല്യ പ്രതിഭയുടെ ചിറകിലേറി 1974- ലോകകപ്പിൽ അവർ പടുത്തുയർത്തിയ കാൽപന്തിന്റെ ആവേശത്തിന്റെ ഒപ്പം, പണ്ട് മുതലേ നിലവിൽ ഉണ്ടായിരുന്ന ഒരു ചെപ്പടി വിദ്യയെ ലോക ഫുട്ബോളിന് സമ്മാനിച്ചത് കൊണ്ടും... 'ടോട്ടൽ ഫുട്ബോൾ'. അന്ന് മുതൽ ടോട്ടൽ ഫുട്ബോൾ കാൽപന്ത് കളിയിൽ എക്കാലത്തേയും മികച്ച ഗെയിംമ് പ്ലാനുകളിലൊന്നായി മാറി.

പേര് സൂചിപ്പിക്കുന്നത് പോലെ ടോട്ടൽ ഫുട്ബോളിനെ 'ഓൾറൗണിങ്ങ് തിയറി'യായും വിശേഷിപ്പിക്കാം. ടീമിലെ ഏതൊരു കളിക്കാരനും കളിക്കളത്തിൽ ഏതു പൊസിഷനിലും കളിക്കാവുന്ന തികച്ചും തന്ത്രപരമായ ഒരു സിദ്ധാന്തമാണ് ടോട്ടൽ ഫുട്ബോൾ. അതായത്, കളിക്കാർക്ക് പ്രത്യേക പൊസിഷനുകൾ നൽകാതെ ആർക്കും ഡിഫന്ററായോ മിഡ് ഫീൽഡറായോ ഫോർവാഡിലോ കളിക്കാം. ഒരാൾ ഒരു പൊസിഷനിൽ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോൾ ആ പൊസിഷനിൽ മറ്റൊരു കളിക്കാരൻ സ്ഥാനമുറപ്പിക്കും. പൊസിഷൻ മാറാതെ കളിക്കുന്ന ടീമിലെ ഒരേയൊരു അംഗം ഗോൾകീപ്പറായിരിക്കും.

Full View

ഒരു കളിക്കാരനും മുൻപ് തന്നെ നിശ്ചയിച്ച പൊസിഷനുകൾ ഇല്ലാത്തതിനാൽ സാഹചര്യത്തിനനുസരിച്ച് സ്ഥാനങ്ങൾ മാറാനുള്ള മനസാനിധ്യവും ഏതു പൊസിഷനിലും കളിക്കാനുള്ള കായികാഭിരുചിയും മികവും ടോട്ടൽ ഫുട്ബോൾ ആവശ്യപ്പെടുന്നു. പിൽക്കാലത്ത് പഴകിയ സിദ്ധാന്തം എന്ന് വിളിക്കപ്പെട്ടെങ്കിലും ടോട്ടൽ ഫുട്ബോൾ കാൽപന്തിന്റെ ചരിത്രത്തിലെ അഭിബാജ്യ ഖടകങ്ങളിലൊന്നാണ്.

1974 ലെ ലോകക്കപ്പിലൂടെയാണ് ടോട്ടൽ ഫുട്ബോൾ ലോകശ്രദ്ധ ആകർഷിച്ചതെങ്കിലും അതിന് മുൻപ് തന്നെ ടോട്ടൽ ഫുട്ബോൾ കളിപ്രേമികളുടെയിടയിൽ ഗോൾ മഴ വർഷിച്ചിരുന്നു. ഹോളണ്ടുകാരനായ ജാക്ക് റെയിനോള്‍ഡ് (1881-1962) ആണ് ടോട്ടല്‍ ഫുട്‌ബോളിന്റെ യഥാര്‍ഥ ഉപജ്ഞാാതാവ്. കളിക്കളത്തില്‍ വിംഗറായിരുന്ന റെയ്‌നോള്‍ഡ് 1915-മുതല്‍ 1925 വരേയും 28 മുതല്‍ 40 വരേയും 45 മുതല്‍ 47 വരേയും ഹോളണ്ട് ക്ലബായ അജാക്‌സിന്റെ പരിശീലകനായിരുന്നു. അതിന് ശേഷം അജാക്സ് ലോകശ്രദ്ധ ആകർഷിക്കാൻ തുടങ്ങി.

Ajax line up

1950-കളില്‍ ഹംഗറിയുടെ പരിശീലകനായിരുന്ന ഗുസ്താവ് സെബസ് (1906-1986) ടോട്ടല്‍ ഫുട്‌ബോളിനെ കൂടുതല്‍ കരുത്തുറ്റതാക്കി. 1947 മുതല്‍ 1957 വരെ സെബസ് ഹംഗറി ദേശീയ ടീമിന്റെ പരിശീലകനായിരുന്നു. അക്കാലത്തെ ഹംഗറി ടീം ഇപ്പോഴും ഫുട്‌ബോള്‍ വൃത്തങ്ങളില്‍ ചൂടുള്ള ചര്‍ച്ചാ വിഷയമാണ്. തുടർച്ചയായ 22 വിജയങ്ങളാണ് ടോട്ടൽ ഫുട്ബോൾ ഹങ്കറിക്ക് സമ്മാനിച്ചത്.

ഇങ്ങനെയൊരു പൂര്‍വചരിത്രം ടോട്ടല്‍ഫുട്‌ബോളിനുണ്ടെങ്കിലും റിനസ് മൈക്കിള്‍ (1928-2005) എന്ന പരിശീലകന്റെ കയ്യിലാണ് അതൊരു മാരകായുധമായി മാറിയത്. അതിനാല്‍ ടോട്ടല്‍ ഫുട്‌ബോളിനെക്കുറിച്ചുള്ള എതു ചര്‍ച്ചയും റിനസില്‍ കേന്ദ്രീകരിക്കുന്നു.

വേഗം, കായികക്ഷമത, ആക്രമണങ്ങളുടെ വൈവിധ്യം, കളിക്കാരുടെ ഏകോപനം എന്നിവയായിരുന്നു ടോട്ടല്‍ ഫുട്‌ബോളിന്റെ അടിസ്ഥാന പാഠങ്ങള്‍. ഇവയെ ശാസ്ത്രീയമായി ശക്തിപ്പെടുത്തുകയും പരിഷ്‌കരിക്കുകയുമായിരുന്നു റിനസ് ചെയ്തത്. 1965-ല്‍ അജാക്‌സ് ക്ലബ്ബ് റിനസിനെ പരിശീലകനായി നിയോഗിച്ചു. അജാക്സിൽ നിന്ന് നെതർലെന്റഡ് ദേശീയ ടീമിലേക്ക് ചേക്കേറിയപ്പോൾ കാൽപന്തുകളിയിലെ മരണമില്ലാത്ത സിദ്ധാന്തമായി ടോട്ടൽ ഫുട്ബോൾ മാറി. ഗോൾ വലയത്തിനുള്ളിലെ രണ് തൂണുകൾക്കിടയിൽ അത് ഇന്നും നിലനിൽക്കുന്നു.

Tags:    

Similar News