കുഞ്ഞു ആരാധകന്റെ കരച്ചില്‍ കണ്ട് ബസില്‍ നിന്ന് ഇറങ്ങിവന്ന റൊണാള്‍ഡോ ചെയ്തത്...
റഷ്യന്‍ ലോകകപ്പിലെ ആദ്യ ഹാട്രിക് ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കളത്തില്‍ മാത്രമല്ല, കളത്തിന് പുറത്തും ഹീറോയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു.
റഷ്യന്‍ ലോകകപ്പിലെ ആദ്യ ഹാട്രിക് ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കളത്തില്‍ മാത്രമല്ല, കളത്തിന് പുറത്തും ഹീറോയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു.
സ്‍പെയിനിനെതിരെ ഹാട്രിക് ഗോള്‍ നേട്ടം ആഘോഷിച്ച് മത്സര ശേഷം മടങ്ങാന്‍ ഒരുങ്ങുകയായിരുന്ന റൊണാള്‍ഡോ ബസിലിരുന്ന് ഒരു കാഴ്ച കണ്ടു. തന്റെ ഒരു കുഞ്ഞു ആരാധകര്‍ പുറത്ത് വിങ്ങിക്കരയുന്നു. താന്‍ ഓടിയെത്തിയപ്പോഴേക്കും തന്റെ ഹീറോ ബസില്‍ കയറിയതിന്റെ സങ്കടമായിരുന്നു ആ ബാലന്‍ കണ്ണീരായി ഒഴുക്കിയത്. പിന്നെ റോണോ വേറൊന്നും ആലോചിച്ചില്ല. ബസില്‍ നിന്ന് ഇറങ്ങിവന്ന് കുട്ടിയെ കെട്ടിപ്പിടിച്ചു. കണ്ണീര് തുടച്ചു. കുട്ടി ആരാധകരന്റെ അമ്മയുടെ ഫോണില്‍ ഒരുമിച്ച് നിന്ന് ഫോട്ടോ എടുത്തു. പിന്നെ ബസിലേക്ക് തിരിച്ചുകയറും മുമ്പ് കുട്ടിയുടെ ജേഴ്‍സിയില്‍ ഒരൊപ്പും കവിളില്‍ ഒരു സ്നേഹചുംബനവും. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ റോണോ ഒരിക്കല്‍ കൂടി സോഷ്യല്‍ മീഡിയയുടെ പ്രിയപ്പെട്ടവനായി.
45 seconds to make a kids day. Ronaldo had already climbed aboard the team bus. Then he must have seen this little guy burst into tears when he heard he had missed his hero. Ronaldo came back out, wiped the tears from his face, took photos and signed his shirt. I love that Ronaldo is not too big for these small but amazing gestures.
Posted by Andre Kritzinger on Saturday, June 9, 2018