ഇഞ്ചുറി ടൈമിലെ ഗോളില്‍ ഇംഗ്ലണ്ടിന് ജയം, ഹാരി കെയ്ന് ഇരട്ടഗോള്‍
കുറിയ പാസുകളുടെ നീക്കങ്ങള്‍ കൊണ്ട് ഒപ്പം നിന്നു തുണീഷ്യ. ഇടക്ക് ഞെട്ടിച്ച് കൊണ്ട് ഒരു പെനാല്‍റ്റി ഗോള്‍. ഇഞ്ച്വറി സമയത്തെ ഗോളടക്കം ഇരട്ടഗോള്‍ നേടിയ നായകന്‍ ഹാരി കെയ്‌നാണ് ഇംഗ്ലണ്ടിന്റെ വിജയശില്‍പ്പി.
ലോകകപ്പില്‍ ഇംഗ്ലണ്ടിന് വിജയത്തുടക്കം. അവസാന മിനിറ്റ് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ തുണീഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് പരാജയപ്പെടുത്തിയത്. ഇഞ്ച്വറി സമയത്തെ ഗോളടക്കം ഇരട്ടഗോള്‍ നേടിയ നായകന്‍ ഹാരി കെയ്‌നാണ് ഇംഗ്ലണ്ടിന്റെ വിജയശില്‍പ്പി.
തൊണ്ണൂറ്റിരണ്ട് മിനിറ്റ് വരെ പിടിച്ച് നിന്നു തുണീഷ്യ. ഇംഗ്ലണ്ടാകട്ടെ പതറാതെയും. വമ്പന്‍മാര്‍ കുരുങ്ങുന്ന പതിവാവര്‍ത്തിക്കുമെന്ന് തോന്നിച്ചു മത്സരം 90 മിനിറ്റ് പിന്നിട്ടപ്പോള്‍. പക്ഷേ ഹാരി കെയ്ന്‍ എന്ന നായകന്‍ ഇംഗ്ലണ്ടിന്റെ വീരനായകനായി. മിനിറ്റുകള്‍ തോറും അവസരങ്ങള്‍ സൃഷ്ടിച്ചാണ് ഇംഗ്ലണ്ട് തുടങ്ങിയത്. പല വഴിക്ക് ഒഴിഞ്ഞ് പോയ ബോള്‍ സ്‌കോര്‍ ബോര്‍ഡിലെത്തിക്കാന്‍ നായകന്‍ തന്നെ മുന്നിട്ടിറങ്ങി.
കുറിയ പാസുകളുടെ നീക്കങ്ങള്‍ കൊണ്ട് ഒപ്പം നിന്നു തുണീഷ്യ. ഇടക്ക് ഞെട്ടിച്ച് കൊണ്ട് ഒരു പെനാല്‍റ്റി ഗോള്‍. കെയ്ല്‍ വാക്കറുടെ ഫൗളിന് കിട്ടിയ പെനാല്‍റ്റി സാസി അനായാസം ഗോളാക്കി. രണ്ടാം പകുതിയില്‍ തുണീസ്യ പ്രതിരോധത്തിലേക്ക് ചുരുങ്ങിയതോടെ ഇംഗ്ലണ്ട് ആക്രമണങ്ങള്‍ നിര്‍ത്താതെ നടത്തി. ഒടുവില്‍ ഇഞ്ച്വറി സമയത്തെ വിജയഗോള്‍.