വിജയം തുടരാന്‍ ചെമ്പട, സലാഹില്‍ പ്രതീക്ഷയര്‍പ്പിച്ച് ഈജിപ്ത്

സ്വപ്ന തുല്യമായ തുടക്കമായിരുന്നു ആതിഥേയര്‍ക്ക് ലഭിച്ചത്. ഉദ്ഘാടന മത്സരത്തിലെ അഞ്ചുഗോള്‍ ജയം റഷ്യയുടെ പ്രതീക്ഷകള്‍ക്കുമപ്പുറത്തായിരുന്നു. എന്നാല്‍ ഈജിപ്ത് വരുന്നത് യുറോഗ്വായോട് തോല്‍വി വഴങ്ങിയാണ്...

Update: 2018-06-19 02:46 GMT
Advertising

ഗ്രൂപ്പ് എയില്‍ രണ്ടാം മത്സരത്തിന് ഇറങ്ങുകയാണ് ഇന്ന് റഷ്യയും ഈജിപ്തും. ആദ്യ മത്സരത്തില്‍ സൌദിയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ആതിഥേയരായ റഷ്യ. ആദ്യ ജയമാണ് ഈജിപ്ത് ലക്ഷ്യമിടുന്നത്.

സ്വപ്ന തുല്യമായ തുടക്കമായിരുന്നു ആതിഥേയര്‍ക്ക് ലഭിച്ചത്. ചെറിഷേവ്, ഗസിന്‍സ്‌കി, സ്യൂബ, ഗൊളോവിന്‍ എന്നിവരുടെ ബൂട്ടുകള്‍ റഷ്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സമ്മാനിച്ചത് ഒരു ലോകകപ്പ് വിജയത്തോളം വലിയ സന്തോഷമായിരുന്നു. സൗദിക്കെതിരെ ആക്രമിച്ചു കളിച്ചാണ് വിജയിച്ചത്. എന്നാല്‍ പന്ത് കയ്യില്‍ വെക്കുന്നതില്‍ അവര്‍ പിന്നിലായിരുന്നു. നിരവധി ഫൗളുകളും തീര്‍ത്തു. ഇന്ന് ജയിച്ചാല്‍ നോക്കൗട്ട് ഏകദേശം ഉറപ്പിക്കാം. സമനിലയായാലും ആശ്വസിക്കാം. ഈജിപ്ത് കഴിഞ്ഞാല്‍ ഗ്രൂപ്പില്‍ അവശേഷിക്കുന്നത് യുറോഗ്വേ മാത്രം.

ഈജിപ്ത് വരുന്നത് യുറോഗ്വായോട് തോല്‍വി വഴങ്ങിയാണ്. സൂപ്പര്‍ താരം മുഹമ്മദ് സലാഹ് ആദ്യ മത്സരത്തില്‍ കളിച്ചിരുന്നില്ല. എന്നാല്‍ റഷ്യക്കെതിരെ സലാഹ് ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. സലായുടെ സാന്നിധ്യം ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. 28 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പിനെത്തുന്ന ടീം ഇത്തവണ ഏറെ മുന്നേറുമെന്ന് പരിശീലകന്‍ ഹെക്ടര്‍ കൂപ്പര്‍ പറഞ്ഞു.

Tags:    

Similar News