മിശിഹായെ തളച്ച ഐസ്‍ലന്‍ഡിനെ ഉരുക്കിയ മൂസ
2014 ലെ ലോകകപ്പ് കണ്ടവരാരും മറക്കാനിടയില്ലാത്ത പേരാണ് അഹമ്മദ് മൂസ. ഗ്രൂപ്പ് മത്സരത്തില്‍ അര്‍ജന്‍റീനക്കെതിരെ 2 ഗോളുകള്‍ നേടി കരുത്ത് കാട്ടിയ താരം. പന്ത് ബ്രസീലില്‍ നിന്ന് റഷ്യയിലേക്ക്
ഇരട്ട ഗോളുകള്‍ നേടി നൈജീരിയ - ഐസ്‍ലന്‍ഡ് മത്സരത്തിലെ താരമായത് നൈജീരിയന്‍ സ്ട്രൈക്കര്‍ അഹമ്മദ് മൂസ. നൈജീരിയയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകളെ വീണ്ടും സജീവമാക്കിയിരിക്കുകയാണ് 25 കാരനായ മൂസ.
2014 ലെ ലോകകപ്പ് കണ്ടവരാരും മറക്കാനിടയില്ലാത്ത പേരാണ് അഹമ്മദ് മൂസ. ഗ്രൂപ്പ് മത്സരത്തില്‍ അര്‍ജന്‍റീനക്കെതിരെ 2 ഗോളുകള്‍ നേടി കരുത്ത് കാട്ടിയ താരം. പന്ത് ബ്രസീലില്‍ നിന്ന് റഷ്യയിലേക്ക് എത്തുമ്പോഴും ചരിത്രം ആവര്‍ത്തിക്കുന്നു. ലോക ഫുട്ബോളിന്‍റെ മിശിഹയെ തളച്ച ഐസ്‍ലന്‍ഡ് പ്രതിരോധത്തെ മറികടന്ന് മൂസ നേടിയത് 2 തകര്‍പ്പന്‍ ഗോളുകള്‍. അതുവഴി അര്‍ജന്‍റീനക്ക് പോലും ജീവവായു നല്‍കുകയായിരുന്നു മൂസ. ലോകകപ്പില്‍ നൈജീരിയന്‍ ടീമിന്‍റെ എക്കാലത്തേയും മികച്ച ഗോള്‍ സ്കോറര്‍ ആണ് മൂസ. പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റിയുടെ കളിക്കാരനായ താരം പഴയ ക്ലബ്ബായ റഷ്യന്‍ ലീഗിലെ സിഎസ്കെഎ മോസ്കോ ക്ലബ്ബിനു വേണ്ടിയാണ് ഇപ്പോള്‍ പന്ത് തട്ടുന്നത്. മടങ്ങിവരവില്‍ ക്ലബ്ബിനായി 10 മത്സരങ്ങളില്‍ നിന്ന് 6 ഗോളുകളുമായി ഉഗ്രഫോമിലായിരുന്നു. ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ ക്രൊയേഷ്യയോട് തോറ്റ നൈജീരിയക്ക് നിര്‍ണായക മത്സരത്തില്‍ വിജയം നേടിക്കൊടുത്ത് അവരുടെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകളെ ഉണര്‍ത്തുകയാണ് താരം. പ്രീ ക്വാര്‍ട്ടര്‍ മോഹങ്ങളുമായി മൂസയുടെ നൈജീരിയക്ക് ഗ്രൂപ്പില്‍ അവസാനം നേരിടാനുള്ളത് സാക്ഷാല്‍ അര്‍ജന്‍റീനയെ തന്നെ.