കളി ഫലങ്ങള്‍ പ്രവചിക്കുന്ന സൈബീരിയന്‍ കടുവ
പ്രവചനക്കാരാണ് ലോകകപ്പിന്‍റെ മറ്റൊരു ശ്രദ്ധാ കേന്ദ്രം. അക്കിലസ് എന്ന പൂച്ചക്ക് പുറമെ റഷ്യയിലെയും ജര്‍മനിയിലെയും രണ്ട് സൈബീരിയന്‍ കടുവകളും ഇക്കൂട്ടത്തിലുണ്ട്. റഷ്യ ജയിക്കുമെന്നാണ്
Update: 2018-06-25 06:32 GMT
പ്രവചനക്കാരാണ് ലോകകപ്പിന്‍റെ മറ്റൊരു ശ്രദ്ധാ കേന്ദ്രം. അക്കിലസ് എന്ന പൂച്ചക്ക് പുറമെ റഷ്യയിലെയും ജര്‍മനിയിലെയും രണ്ട് സൈബീരിയന്‍ കടുവകളും ഇക്കൂട്ടത്തിലുണ്ട്. ഉറുഗ്വേക്കെതിരായ മത്സരത്തില്‍ റഷ്യ ജയിക്കുമെന്നാണ് റഷ്യന്‍ മൃഗശാലയിലെ കടുവയുടെ പ്രവചനം.
റൊയേവ് റുച്ചേയ് മൃഗശാലയിലെ സൈബീരിയന്‍ കടുവയാണ് ഇന്നത്തെ മത്സരത്തില്‍ റഷ്യ ജയിക്കുമെന്ന് പറയുന്നത്. റഷ്യയുടെയും ഉറുഗ്വേയുടെയും പതാകയടങ്ങിയ ഓരോ പെട്ടികള്‍ ഒരിടത്ത് വെച്ചിരിക്കുന്നു. ആദ്യം വന്ന് ഇരുപെട്ടികളും നോക്കിയ ശേഷം പുള്ളിക്കാരന്‍ തിരിച്ചുപോയി. എന്നാല്‍ വീണ്ടും വന്ന് റഷ്യന്‍ പതാകയടങ്ങിയ പെട്ടി തെരഞ്ഞെടുക്കുകയായിരുന്നു. മൃഗശാലയിലെത്തിയ നിരവധി പേര്‍ ഈ പ്രവചനം വീക്ഷിക്കുന്നുണ്ടായിരുന്നു. ആതിഥേയരായ റഷ്യയെ സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്നതാണിത്.