തരംഗമായി സെനഗല്‍ താരങ്ങളുടെ ഗ്രൗണ്ടിലെ ഗ്രൂപ്പ് ഡാന്‍സ്
ജപ്പാന് എതിരായ മത്സരത്തില്‍ സമനില(2-2) പാലിക്കുകയായിരുന്നു.
ഹെയര്‍സ്റ്റയില്‍, കളിശൈലി എന്നിങ്ങനെ പലരൂപത്തില്‍ ഫുട്‌ബോള്‍ പ്രേമികളുടെ മനംകവരുകയാണ് ടീം സെനഗല്‍. ഇന്നലെ ജപ്പാനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് സെഗനല്‍ തങ്ങള്‍ ഒരുങ്ങിത്തന്നെയെന്ന് തെളിയിച്ചിരുന്നു. നേരത്തെ സെനഗലിന്റെ ആദ്യ മത്സര ശേഷം സ്റ്റേഡിയം വൃത്തിയാക്കുന്ന സെനഗല്‍ ഫാന്‍സിന്റെ വീഡിയോ വൈറലായിരുന്നു.
എന്നാല്‍ ഇന്നത്തെ ട്രെന്‍ഡിങ് ചാര്‍ട്ടില്‍ സെനഗല്‍ ടീം അംഗങ്ങള്‍ ഒന്നടങ്കം തന്നെയാണ്. കളിക്കളത്തിലല്ല ഒരു ഗ്രൂപ്പ് ഡാന്‍സിന്റെ പേരില്‍. ജപ്പാനെതിരെയുള്ള മത്സരത്തിന്റെ പരിശീലനത്തിനിടെയാണ് സെനഗല്‍ താരങ്ങളുടെ ഗ്രൂപ്പ് ഡാന്‍സ്. ടീം ഒന്നടങ്കം തനത് ആഫ്രിക്കന്‍ ശൈലിയില്‍ നൃത്തച്ചുവടുകളുമായി കളം നിറയമ്പോള്‍ സൈബര്‍ലോകും അവരോടൊന്നിച്ച് ചുവട് വെക്കുകയാണ്.
സെനഗലിന്റെ ടീം സ്പിരിറ്റിന്റെയും ഫിറ്റ്‌നസിന്റെയും രഹസ്യമാണ് ഇതെന്നാണ് ട്വിറ്ററിലെ സംസാരവിഷയം. ജപ്പാന് എതിരായ മത്സരത്തില്‍ സമനില(2-2) പാലിക്കുകയായിരുന്നു. വാശിയേറിയ പോരാട്ടം തന്നെയായിരുന്നു.
Quelle ambiance !!! On A-DORE !! 😍😍😍
— Coupe du Monde 🏆 (@fifaworldcup_fr) June 24, 2018
Et tout ça à quelques heures d'un match très important ! 💪#SEN #JPNSEN #CM2018@FootballSenegal @FIFAWorldCupSEN pic.twitter.com/JQ6p4xToJ6