മെസിയെയും നെയ്മറെയും ഇങ്ങനെയൊക്കെ കളിയാക്കാമോ ?
ഫുട്ബോള്‍ മൈതാനം ഒരു യുദ്ധഭൂമിയാണ്. അവിടെ ശക്തി മാത്രം പോര, ബുദ്ധിയും തന്ത്രവും ചിലപ്പോഴൊക്കെ ചതിയുമൊക്കെ ഫലം നിര്‍ണയിക്കും. കളി തന്ത്രങ്ങള്‍ മെനയുന്നതില്‍ മിക്കതാരങ്ങളും വ്യത്യസ്തരാണ്.
ഫുട്ബോള്‍ മൈതാനം ഒരു യുദ്ധഭൂമിയാണ്. അവിടെ ശക്തി മാത്രം പോര, ബുദ്ധിയും തന്ത്രവും ചിലപ്പോഴൊക്കെ ചതിയുമൊക്കെ ഫലം നിര്‍ണയിക്കും. കളി തന്ത്രങ്ങള്‍ മെനയുന്നതില്‍ ഓരോ താരങ്ങളും വ്യത്യസ്തരാണ്. എന്നാല്‍ റഷ്യന്‍ ലോകകപ്പില്‍ ബ്രസീലിന്‍റെ കുന്തമുന നെയ്മറിന്‍റെ അടവുകള്‍ മികച്ച അഭിനേതാവെന്ന വിളിപ്പേര് കൂടി താരത്തിന് ചാര്‍ത്തി നല്‍കി. മെസിയാവട്ടെ എതിരാളികള്‍ ഒരുക്കിയ ചക്രവ്യൂഹത്തില്‍പെട്ടതു പോലെയും. ആകെ കൂടി പോര്‍ച്ചുഗലിന്‍റെ വജ്രായുധം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് എതിരാളികളെ വെള്ളംകുടിപ്പിക്കുന്നത്. താരപ്രഭയൊന്നും നോക്കാതെയാണ് ഇവര്‍ക്കൊക്കെ നേരെ ട്രോളമ്പുകള്‍ സോഷ്യല്‍മീഡിയയില്‍ ചീറിപ്പായുന്നത്. ട്രോളമ്പുകള്‍ കൊണ്ട് ഏറ്റവും കൂടുതല്‍ ശരശയ്യയിലായത് നെയ്മറും മെസിയും റോണോയുമൊക്കെ തന്നെ. സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി പുതുതായി ഇറങ്ങിയിരിക്കുന്നത് ഒരു ട്രോള്‍ വീഡിയോയാണ്. കുറച്ച് കൂട്ടുകാര്‍ ചേര്‍ന്ന് ഇതിഹാസ താരങ്ങളെ തലങ്ങും വിലങ്ങും കളിയാക്കുകയാണ് വീഡിയോയില്‍.
റോണോയും മെസിയും നെയ്മറും, ചിരിച്ച് മരിച്ചാല്‍ ഞങ്ങള്‍ ഉത്തരവാദിയല്ല
Posted by Pavilion End on Sunday, June 24, 2018