വിമര്‍ശം കനത്തു; ആരാധകരെ ഞെട്ടിച്ച് ഇറാന്‍ യുവ താരം രാജിവെച്ചു  

ഫുട്ബോള്‍ ആരാധകരെ ഞെട്ടിച്ച് ഇറാന്‍ ടീമില്‍ വീണ്ടും രാജി

Update: 2018-06-28 14:14 GMT
Advertising

ഫുട്ബോള്‍ ആരാധകരെ ഞെട്ടിച്ച് ഇറാന്‍ ടീമില്‍ വീണ്ടും രാജി. മധ്യനിര താരം സര്‍ദാര്‍ അസ്മൗണാണ് ഫുട്ബോള്‍ ലോകത്തെ അമ്പരപ്പിച്ച് ദേശീയ ടീമില്‍ നിന്നും രാജി പ്രഖ്യാപിച്ചത്. തുടര്‍തോല്‍വികള്‍ വഴങ്ങി രണ്ടാം റൌണ്ട് കാണാതെ ടീം പുറത്തായതിന് പിന്നാലെ അസ്മൌന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കെതിരെ ഇറാന്‍ ആരാധകരില്‍ നിന്നും വധഭീഷണി വരെ ഉയര്‍ന്നിരുന്നു.

ഭീഷണികലും വിമര്‍ശങ്ങളും തന്നെയും കുടുംബത്തെയും വല്ലാതെ തളര്‍ത്തിയെന്നും അതിനാല്‍ ഇനി ദേശീയ ടീമില്‍ കളിക്കാനില്ലെന്നും അസ്മൌന്‍ അറിയിച്ചു. നാല് മാസത്തിനപ്പുറം ഏഷ്യാ കപ്പ് വരാനിരിക്കെ സര്‍ദാര്‍ അസ്മൗന്റെ വിരമിക്കല്‍ ഇറാന്‍ ഫുട്ബോളിന് വലിയ തിരിച്ചടിയുണ്ടാക്കും. ഇറാന്‍ ഫുട്ബോളിലെ യുവവാഗ്ദാനങ്ങളില്‍ പ്രധാനിയായി പരിഗണിക്കപ്പെടുന്ന താരമായിരുന്നു അസ്മൌന്‍.

Tags:    

Similar News