റഷ്യ ഷൂട്ട് സ്പെയിന്‍ ഔട്ട്

നിശ്ചിത സമയവും കടന്ന് ഷൂട്ടൗട്ടിലെത്തിയ മത്സരത്തില്‍ സ്പെയിനെതിരെ റഷ്യക്ക് ജയം 

Update: 2018-07-01 17:00 GMT
Advertising

അത്യന്തം ആവേശം നിറഞ്ഞ റഷ്യ-സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍ റഷ്യക്ക് ജയം. പെനല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ആതിഥേയര്‍ വിജയക്കൊടിപ്പാറിച്ചത്. ഷൂട്ടൗട്ടില്‍ നാല് ഷോട്ടുകള്‍ റഷ്യ, സ്‌പെയിനിന്റെ വലയിലെത്തിച്ചപ്പോള്‍ മൂന്നെണ്ണമേ മുന്‍ ചാമ്പ്യന്മാര്‍ക്ക് റഷ്യന്‍ വലയിലെത്തിക്കാനായുള്ളൂ. സ്‌പെയിന്‍ കിക്കുകള്‍ തടഞ്ഞിട്ട റഷ്യന്‍ ഗോളി അകിന്‍ഫേവാണ് ടീമിന് ജയം നേടിക്കൊടുത്തത്. നിശ്ചിത സമയത്തും അധിക സമയത്തും സ്‌പെയിന്‍ കിക്കുകള്‍ തടഞ്ഞിട്ടതും ഇതെ ഗോളി തന്നെയായിരന്നു.

റഷ്യന്‍ ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ പോരില്‍ ആദ്യമായാണ് മത്സരം അധിക സമയത്തേക്ക് നീളുന്നത്. ഇരു ടീമുകളും ഒരോ ഗോള്‍ വീതം നേടി സമനില പാലിച്ചതിനെ തുടര്‍ന്നാണ് കളി അധിക സമയത്തേക്ക് നീണ്ടത്. ബോള്‍ പൊസഷനില്‍ സ്പെയിന്‍ തന്നെയായിരുന്നു മുന്നില്‍. കൌണ്ടര്‍ അറ്റാക്കിങ് ആയിരുന്നു റഷ്യയുടെ ആയുധം. രണ്ട് പകുതികളിലും സ്പെയിന്‍ പന്തുമായി റഷ്യന്‍ ബോക്സില്‍ വട്ടമിട്ടെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. അതിനിടെ നെഞ്ചിടിപ്പേറ്റി സ്പെയിനിന്റെ ചില കിക്കുകള്‍ വന്നെങ്കിലും ഗോളിയെ വീഴ്ത്താനായില്ല.

ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇരു ടീമുകളും ഒരോ ഗോള്‍ വീതം നേടി(1-1). സെല്‍ഫ് ഗോളിലൂടെയാണ് സ്‌പെയിന് ഗോളെത്തിയത്. പെനല്‍റ്റിയിലൂടെയാണ് റഷ്യ ഗോള്‍ മടക്കിയത്. ഫ്രീകിക്കില്‍ നിന്നായിരുന്നു സ്‌പെയിന് ഗോള്‍ വന്നത്. സ്‌പെയിന്‍ നായകന്‍ റാമോസിനെ മാര്‍ക്ക് ചെയ്യുന്നതിനിടെയുണ്ടായ വീഴ്ചയില്‍ വന്ന പന്ത് റഷ്യയുടെ സെര്‍ജി ഇഗ്നാസേവിച്ചിന്റെ കാലില്‍ തട്ടി സ്വന്തം വലയിലെത്തുകയായിരുന്നു.

ഇതോടെ സ്‌പെയിന്‍ മുന്നില്‍. പിന്നീടും പന്തടക്കം സ്‌പെയിനായിരുന്നു. റഷ്യയുടെ ചില ഒറ്റപ്പെട്ട കൗണ്ടര്‍ അറ്റാക്കുകള്‍ മാത്രം സ്‌പെയിന് തലവേദനയായി. എന്നാല്‍ 42ാം മിനുറ്റില്‍ ലഭിച്ച പെനല്‍റ്റി ഡിസ്യൂബ ലക്ഷ്യത്തിലെത്തിച്ച് റഷ്യ ഒപ്പം പിടിച്ചു. കോര്‍ണര്‍കിക്കിനായി ഉയര്‍ന്ന് ചാടിയ പിക്വെയുടെ കയ്യില്‍ പന്ത് തട്ടിയതിനെ തുടര്‍ന്നാണ് പെനല്‍റ്റി വിധിച്ചത്.

Tags:    

Similar News