അര്‍ജന്റീനയുടെ തോല്‍വി വിലയിരുത്തിയ മലപ്പുറം സ്വദേശി സുബൈറാണ് താരം   

കളിക്കാരുടെ കാര്യത്തില്‍ പിറകിലാണെങ്കിലും കളിക്കമ്പക്കാരുടെ കാര്യത്തില്‍ ലോകത്ത് മുന്‍നിരയില്‍ നമ്മുടെ രാജ്യമായിരിക്കും.

Update: 2018-07-02 08:02 GMT
Advertising

കളിക്കാരുടെ കാര്യത്തില്‍ പിറകിലാണെങ്കിലും കളിക്കമ്പക്കാരുടെ കാര്യത്തില്‍ ലോകത്ത് മുന്‍നിരയില്‍ നമ്മുടെ രാജ്യമായിരിക്കും. അതില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്നത് കേരളവും പ്രത്യേകിച്ച് മലപ്പുറവുമായിരിക്കും. അര്‍ജന്റീനയുടെ തോല്‍വി വിലയിരുത്തിയ മലപ്പുറം സ്വദേശി സുബൈര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതും ഈ കളിക്കമ്പത്തിന്റെ പേരിലാണ്.

ലിയോണല്‍ മെസിക്ക് മനസ്സിലാകുമോയെന്നറിയില്ല. നിങ്ങളെന്ത് കൊണ്ട് തോറ്റുവെന്നതിന്റെ പച്ചയായ വിശദീകരണമാണിത്. ഇങ്ങനെയൊക്കെ കേള്‍ക്കുമ്പോള്‍ മലപ്പുറം വാഴക്കാട്ടുകാരന്‍ സുബൈര്‍ താങ്കളുടെ ശത്രുവാണെന്ന് മെസി കരുതേണ്ടതില്ല. സുബൈറിന്റെ ഞരമ്പിലോടുന്നത് താങ്കളുടെ കൊടിയില്‍ കാണുന്ന നീലയും വെള്ളയും നിറമാണ്. മറഡോണയുടെ കാലത്ത് അര‍്ജന്റീനയിലേക്ക് കുടിയേറിയതാണ് സുബൈറിന്റെ ഹൃദയം. പിന്നെ തിരിച്ചിറങ്ങാന്‍ കൂട്ടാക്കിയില്ല

ലോകകപ്പും കോപ്പ അമേരിക്കയും വന്നാല്‍ പിന്നെ നാടിന്റെ ആവേശമാണ് സുബൈര്‍. കടവരാന്തയിലും അങ്ങാടികളിലുമെത്തി അര്‍ജന്റീനയുടെ സാധ്യതകള്‍ വിലയിരുത്തും. ഓരോ ലോകകപ്പിലും അര്‍ജന്റീന കപ്പടിക്കുന്നതും കാത്തിരിക്കും. പുരുഷായുസ്സിന്റെ പകുതിയും അങ്ങനെ തീര്‍ന്നുപോയതാണ്.

Full View
Tags:    

Similar News