ലോകകപ്പ് ഫുട്ബോള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് നാളെ തുടക്കം

ആദ്യ മത്സരത്തില്‍ യുറൂഗ്വെ ഫ്രാന്‍സിനെ നേരിടും. ബ്രസീലും ബെല്‍ജിയവും തമ്മിലാണ് രണ്ടാം മത്സരം.

Update: 2018-07-05 02:16 GMT
Advertising

ലോകകപ്പ് ഫുട്ബോള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് നാളെ തുടക്കം. വൈകീട്ട് ഏഴരക്ക് നടക്കുന്ന ആദ്യ മത്സരത്തില്‍ യുറൂഗ്വെ ഫ്രാന്‍സിനെ നേരിടും. ബ്രസീലും ബെല്‍ജിയവും തമ്മിലാണ് രണ്ടാം മത്സരം. ലോകവും പന്തും ഇനി എട്ട് ടീമിലേക്ക് ചുരുങ്ങുന്നു. ഫ്രാന്‍സിന്റെ യുവത്വവും യുറൂഗ്വെയുടെ പരിചയ സമ്പത്തും തമ്മിലാണ് ആദ്യ ക്വാര്‍ട്ടര്‍.

ആക്രമണവും പ്രതിരോധവും സന്തുലിതമായ സംഘമാണ് യുറൂഗ്വെ. ഡീഗോ ഗോഡിനും ഗിമിനെസും നയിക്കുന്ന പ്രതിരോധം നാല് മത്സരങ്ങളില്‍ നിന്ന് ഒരു ഗോള്‍ മാത്രമാണ് വഴങ്ങിയത്. ഏഴ് ഗോളുകള്‍ നേടി. എന്നാല്‍ പോര്‍ച്ചുഗലിനെതിരെ ഇരട്ടഗോള്‍ നേടിയ എഡിന്‍സന്‍ കവാനി പരിക്ക് മൂലം കളിക്കാനിടയില്ല. കവാനിക്ക് പകരം സ്റ്റ്യുവാനിയായിരിക്കും ലൂയിസ് സുവാരസിന് കൂട്ടായിറങ്ങുക.

മറുവശത്ത് കിലിയന്‍ എംബാപ്പെയുടെ ഫോം ഫ്രാന്‍സിന് ഏറെ പ്രതീക്ഷ നല്‍കുന്നു. കൂട്ടിന് ഗ്രീസ്മാനും കൂടി ചേരുമ്പോള്‍ യുറൂഗ്വെ പ്രതിരോധത്തിന് പണി കൂടും. നാല് മത്സരങ്ങളില്‍ നിന്ന് 7 ഗോള്‍ നേടിയ ഫ്രാന്‍സ് 4 ഗോള്‍ വഴങ്ങിയിട്ടുണ്ട്. ബ്രസീലും ബെല്‍ജിയവും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഈ ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരമാകും അതെന്ന് ഉറപ്പാണ്. നെയ്മറും കുട്ടീന്യോയും ചേരുന്ന ബ്രസീല്‍ ആക്രമണം ഏത് പ്രതിരോധവും തകര്‍ക്കാന്‍ പ്രാപ്തരാണ്.

തിയാഗോ സില്‍വയും മിറാന്‍ഡയും പ്രതിരോധകോട്ടയില്‍ ഉറച്ച് നില്‍ക്കുന്നവരാണ്. എന്നാല്‍ 12 ഗോള്‍ നേടിയ ബെല്‍ജിയം ഏത് ടീമിനെയും തോല്‍പ്പിക്കാന്‍ പ്രാപ്തിയുള്ളവരാണ്. ലുക്കാക്കുവും ഹസാര്‍ഡും കെവിന്‍ ഡി ബ്രുയ്ണയും ചേര്‍ന്ന മുന്നേറ്റത്തെ എങ്ങനെ ബ്രസീല്‍ പ്രതിരോധിക്കും എന്ന് കണ്ടറിയാം.

Tags:    

Similar News