ഫ്രാന്‍സ് ക്രൊയേഷ്യ കലാശപോരാട്ടം ഞായറാഴ്ച്ച
ഞായറാഴ്ച മോസ്‌കോയില്‍ ലുഷ്‌നിക്കി സ്‌റ്റേഡിയത്തില്‍ രാത്രി 8.30 നാണ് കലാശപ്പോരാട്ടം. മൂന്നാം സ്ഥാനാക്കാര്‍ക്കായുള്ള ലൂസേഴ്‌സ് ഫൈനലില്‍ ശനിയാഴ്ച ബെല്‍ജിയം ഇംഗ്ലണ്ടിനെയും നേരിടും...
ഫ്രാന്‍സ് ക്രൊയേഷ്യ ലോകകപ്പ് ഫൈനല്‍ പോരാട്ടം ഞായറാഴ്ച നടക്കും. രണ്ടാം കിരീടത്തിനായി ഫ്രാന്‍സും കന്നിക്കിരീടത്തിനായി ക്രൊയേഷ്യയും പൊരുതുമ്പോള്‍ മത്സരം കടുക്കുമെന്നുറപ്പ്. ശനിയാഴ്ച നടക്കുന്ന ലൂസേഴ്‌സ് ഫൈനലില്‍ ഇംഗ്ലണ്ട് ബെല്‍ജിയത്തെയും നേരിടും.
1998 ല്‍ കിരീടം ചൂടിയതിന് ശേഷം ഫ്രാന്‍സിനിത് മൂന്നാം ഫൈനലാണ്. 2006 ല്‍ സിദാന്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായ കലാശപ്പോരില്‍ ഇറ്റലിയോട് തോല്‍ക്കാനായിരുന്നു അവരുടെ വിധി. വീണ്ടും കപ്പുയര്‍ത്താന്‍ ദിദിയര്‍ ദെഷാംപ്‌സ് ഒരുങ്ങുമ്പോള്‍ മികച്ചൊരു ടീം തന്നെ കൂടെയുണ്ട്. ഈ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ശരാശരി പ്രകടനം മാത്രമാണ് ഫ്രഞ്ച് പട കാഴ്ചവെച്ചത്. രണ്ട് ജയവും ഒരു സമനിലയും.
ये à¤à¥€ पà¥�ें- ബെല്‍ജിയത്തെ പരാജയപ്പെടുത്തി ഫ്രാന്‍സ് ഫൈനലില്‍
ये à¤à¥€ पà¥�ें- ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ക്രൊയേഷ്യ ഫൈനലില്‍
പ്രീ ക്വാര്‍ട്ടറിലെത്തിയപ്പോള്‍ കളി മാറി. അര്‍ജന്റീനയെന്ന പ്രതാപികളെ തകര്‍ത്തത് മൂന്നിനെതിരെ നാല് ഗോളിന്. ക്വാര്‍ട്ടറില്‍ യുറൂഗ്വെയെ മറുപടിയില്ലാത്ത രണ്ട് ഗോളിനും തോല്‍പ്പിച്ചു. സെമിയില്‍ സുവര്‍ണ പ്രതീക്ഷകളുമായെത്തിയ ബെല്‍ജിയത്തെയും മടക്കി കലാശപ്പോരിന് യോഗ്യത നേടി.
അര്‍ജന്റീന ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഡിയിലെ ചാമ്പ്യന്മാരായാണ് ക്രൊയേഷ്യ പ്രീക്വാര്‍ട്ടറിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരവും അവര്‍ ജയിച്ചു. പ്രീ ക്വാര്‍ട്ടറില്‍ ഡെന്മാര്‍ക്കിനെയും ക്വാര്‍ട്ടറില്‍ ആതിഥേയരായ റഷ്യയെയും പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചു. ഒടുവില്‍ സെമിയില്‍ ഇംഗ്ലണ്ടിനെയും തോല്‍പ്പിച്ച് സ്വപ്ന ഫൈനലിലേക്ക്.
ഞായറാഴ്ച മോസ്‌കോയില്‍ ലുഷ്‌നിക്കി സ്‌റ്റേഡിയത്തില്‍ രാത്രി 8.30 നാണ് കലാശപ്പോരാട്ടം. മൂന്നാം സ്ഥാനാക്കാര്‍ക്കായുള്ള ലൂസേഴ്‌സ് ഫൈനലില്‍ ശനിയാഴ്ച ബെല്‍ജിയം ഇംഗ്ലണ്ടിനെയും നേരിടും.