Writer - സഫാരി സൈനുല്‍ ആബിദീന്‍
മാനേജിങ് ഡയറക്ടർ, സഫാരി ഗ്രൂപ്പ്
സ്പാനിഷ് ദേശീയ ഫുട്ബോൾ ടീമിലേക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് വ്യക്തമാക്കി പ്രതിരോധതാരം ജെറാര്‍ഡ് പിക്വെ. രാജി തീരുമാനത്തില്‍ നിന്ന് മാറ്റമില്ലെന്നും ക്ലബ്ബില്‍ തുടരുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
കഴിഞ്ഞ ദിവസമാണ് അദ്ദേഹം രാജി തീരുമാനം ഔദ്യോഗികമായി അറിയിച്ചത്. 31 കാരനായ സ്പെയിനിന്‍റെ ഈ പ്രതിരോധ താരം 102 മത്സരങ്ങള്‍ രാജ്യത്തിനായി കളിച്ചിട്ടുണ്ട്. അഞ്ച് ഗോളുകളും നേടി. 2010 ലോകകപ്പും 2012 യൂറോ കപ്പും സ്പെയിനിനായി നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇത്തവണത്തെ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായതിന് ശേഷം രാജിയെ കുറിച്ച് തീരുമാനിച്ചിരുന്നു. പുതിയ പരിശീലകന്‍ ലൂയി എന്‍റിക്വയോട് രാജിക്കാര്യം അദ്ദേഹം സംസാരിക്കുകയും ചെയ്തു. ബാഴ്സക്കായി കൂടുതല്‍ സമയം മാറ്റിവെക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാറ്റലോണിയന്‍ വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ പിക്വെക്കെതിരെ സ്പെയിനില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. സ്പെയിനിനൊപ്പം ചിലവഴിച്ച നിമിഷങ്ങള്‍ മറക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പിക്വെയുടെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് ബാഴ്സ കോച്ച് ഏണസ്റ്റോ വാല്‍വെര്‍ദേ പറഞ്ഞു.