ബ്ലാസ്റ്റേഴ്‌സിന് വീണ്ടും സമനിലക്കുരുക്ക്; എഫ്‌സി പുണെ സിറ്റി-1, ബ്ലാസ്റ്റേഴ്‌സ്-1  

Update: 2018-11-02 16:00 GMT
Advertising

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ടാം വിജയ പ്രതീക്ഷയുമായി എഫ്‌സി പുണെ സിറ്റിക്കെതിരെ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും സമനിലക്കുരുക്ക്. രണ്ടു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി കളി അവസാനിച്ചു.

ആദ്യ പകുതിയില്‍ മാര്‍കോ സ്റ്റാന്‍കോവിച്ച് നേടിയ ഗോളില്‍ പുണെ മുന്നിലെത്തിയിരുന്നു. 13 ാം മിനിറ്റിലാണ് ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ച് കൊണ്ട് സ്റ്റാന്‍കോവിച്ച് വല കുലുക്കിയത്.

ആദ്യ പകുതി തീരുന്നതിന് മുമ്പ് സമനില നേടാന്‍ കിണഞ്ഞു ശ്രമിച്ച് കൊണ്ടിരുന്നെങ്കിലും ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് വലകുലുക്കാന്‍ സാധിച്ചിരുന്നില്ല. അതെസമയം, ഗോള്‍ നേടിയ മാര്‍കോ സ്റ്റാന്‍കോവിച്ചിനെ പിന്‍വലിച്ച് ആല്‍വിന്‍ ജോര്‍ജിനെ പകരക്കാരനായി പുണെ കളത്തിലിറക്കി. ആദ്യ മിനുറ്റില്‍ ബ്ലാസ്റ്റേഴ്‌സിന് മേധാവിത്വമുണ്ടായിരുന്നെങ്കിലും ഒരു ഗോള്‍ നേടിയതാടെ പുണെ കളിയിലേക്ക് മടങ്ങിയെത്തി.

മത്സരം ആദ്യ പകുതി പിന്നിട്ടിട്ടും സമനില ഗോള്‍ നേടാന്‍ ബ്ലാസ്‌റ്റേഴ്‌സിനായില്ല. 41 ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം നികോള കിര്‍മാരെവിച്ച് പുണെ ഗോളിയേയും മറികടന്ന് വല കുലുക്കിയെങ്കിലും ഗോള്‍ അനുവദിച്ചില്ല. കളി ആദ്യ പകുതി പിന്നിട്ടപ്പോള്‍ ഒരു ഗോളിന് എഫ്‌സി പുണെ സിറ്റി മുന്നില്‍.

രണ്ടാം പകുതിയില്‍ പുണെക്കെതിരെ ബ്ലാസ്റ്റേഴ്‌സ് സമനില ഗോള്‍ നേടി. പ്രതിരോധ താരം നികോള കിര്‍മാരെവിച്ചിന്റെ ഗോളിലാണ് ബ്ലാസ്‌റ്റേഴ്‌സ് സമനില പിടിച്ചത്.

Tags:    

Similar News