മെസി കളിക്കുമോ? പരിശീലകന്റെ പ്രതികരണം ഇങ്ങനെ   

ഒക്ടോബര്‍ 20ന് സെവിയക്കെതിരായ മത്സരത്തിലാണ് മെസിക്ക് കൈക്ക് പരിക്കേറ്റത്. 

Update: 2018-11-06 03:46 GMT
Advertising

ചാമ്പ്യന്‍സ് ലീഗില്‍ ഇന്റര്‍മിലാനെതിരായ മത്സരത്തില്‍ മെസിക്ക് കളിക്കാനാവുമെന്ന് ബാഴ്‌സലോണയുടെ പരിശീലകന്‍ ഏര്‍ണസ്റ്റോ വാല്‍വര്‍ഡെ. പക്ഷേ റിസ്‌ക് എടുക്കാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്റര്‍മിലാനെതിരായ മത്സരത്തിനുള്ള ടീമില്‍ മെസിയെ ഉള്‍പ്പെടുത്തിയിരുന്നു. പിന്നാലെയാണ് പരിശീലകന്റെ വിശദീകരണം വരുന്നത്.

വാല്‍വര്‍ഡെയുടെ വാക്കുകള്‍ ഇങ്ങനെ; മെസിക്ക് കളിക്കാന്‍ കഴിയും, പൂര്‍ണ പരിശീലനത്തിന് ശേഷം മാത്രമെ ഇക്കാര്യത്തിലൊരു തീരുമാനമെടുക്കാന്‍ കഴിയൂ, എന്നിരുന്നാലും ആദ്യ ഘട്ടത്തില്‍ ശുഭസൂചനയാണ് അദ്ദേഹത്തില്‍ നിന്നുണ്ടാവുന്നത്, എന്നാല്‍ പരിക്ക് പൂര്‍ണമായും മാറാതെ അദ്ദേഹത്തെ വെച്ച് റിസ്‌കെടുക്കാനാവില്ല.

ഒക്ടോബര്‍ 20ന് സെവിയക്കെതിരായ മത്സരത്തിലാണ് മെസിക്ക് കൈക്ക് പരിക്കേറ്റത്. മൂന്നാഴ്ചത്തെ വിശ്രമം വേണ്ടിവരുമെന്നാണ് അന്ന് മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നത്. അതിന് ശേഷവും ടീമിനൊപ്പം മെസിയുടെ സാന്നിധ്യമുണ്ട്. ഗ്യാലറിയിലിരുന്ന് കളികാണുകയും ടീം ക്യാമ്പില്‍ പങ്കെടുക്കുകയും ചെയ്യുന്നു. അതേസമയം മെസി പൂര്‍ണമായും ഫിറ്റാണെന്ന് പ്രഖ്യാപിക്കാത്തതാണ് തിരിച്ചടിയാകുന്നത്. എന്നിരുന്നാലും മെസിയില്ലാതെ ഇറങ്ങിയ ബാഴ്‌സ, തങ്ങളുടെ നാല് മത്സരങ്ങളിലും ജയിച്ചിരുന്നു.

ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് ബിയില്‍ ബാഴ്‌സയാണ് ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള ഇന്റര്‍മിലാന് ആറു പോയിന്റ് മാത്രമാണുള്ളത്. ന്യൂകാമ്പിലെ ആദ്യ പാദ മത്സരത്തില്‍ ഇന്റര്‍മിലാനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബാഴ്‌സലോണ തോല്‍പിച്ചിരുന്നു. ഇന്ന് രാത്രിയാണ് മത്സരം.

Tags:    

Similar News