മെസ്സിയുടെ ആ മാസ്മരിക ഗോൾ ഒാര്‍ത്തെടുത്ത് ഹെന്‍ട്രി
‘’ഞാൻ കണ്ടതില്‍ വച്ച് മെസ്സിയുടെ എറ്റവും മനോഹരമായ നിമിഷങ്ങളായിരുന്നു ന്യൂക്യാമ്പിൽ മലാഗക്കെതിരെയുള്ള ആ ഗോൾ. ആ ഗോളിന് അദ്ദേഹം സ്വികരിച്ച ലോജിക്കാണ് എന്നെ അത്ഭുതപ്പെടുത്തിയത്’’.
ആഴ്സനൽ ഫുട്ബോൾ ചരിത്രത്തിലെ എന്നത്തേയും മികച്ച കളിക്കാരനാണ് തിയറി ഹെൻട്രി. ഇംഗ്ലണ്ടിലെ തന്റെ എട്ട് കൊല്ലത്തെ അസാധാരണ കരിയറിനുള്ളിൽ 226 ഗോളും പല കളികളിലെ നിര്‍ണായക സാന്നിധ്യവുമായിരുന്നു അദ്ദേഹം.
എന്നാൽ 2007ലാണ് ബാഴ്സലോണയിലേക്ക് ഹെന്‍ട്രി വരുന്നത്. അവിടെവെച്ചാണ് ഫുട്ബോൾ ലോകത്തെ ജീനിയസായ സാക്ഷാല്‍ മെസ്സിയെ ആദ്യമായി അദ്ദേഹം അടുത്തറിയുന്നത്. പിന്നീട് അങ്ങോട്ട് മൂന്ന് സീസൺ അവരൊരുമിച്ച് കളിച്ചു.
ഹെൻട്രി മെസ്സിയുടെ ഗോള്‍ കണ്ട് അത്ഭുതപ്പെട്ട ഒരു സന്ദര്‍ഭം ഒാര്‍ത്തെടുക്കുകയാണിവിടെ. ഗാഡിയോളയുടെ ബാഴ്സയെക്കുറിച്ചുള്ള ‘ടേക് ദ ബോൾ പാസ്സ് ദ ബോൾ’ എന്ന ഡോക്യുമെന്റെറിയാലാണ് ഹെൻട്രി മെസ്സിയെക്കുറിച്ച് മനസ്സ് തുറക്കുന്നത്.
“ഞാൻ കണ്ടതില്‍ മെസ്സിയുടെ എറ്റവും മനോഹരമായ നിമിഷമായിരുന്നു ന്യൂക്യാമ്പിൽ മലാഗക്കെതിരെയുള്ള ആ ഗോൾ. ആ ഗോളിന് അദ്ദേഹം സ്വികരിച്ച ലോജിക്കാണ് എന്നെ അത്ഭുതപ്പെടുത്തിയത്.
‘’ചെരിഞ്ഞ ഹൈ ബോൾ അദ്ദേഹം അനായാസമായി നെഞ്ച് കൊണ്ട് വരുതിയിലാക്കി. മുഴുവൻ വേഗതയോടെ ഗോൾ പോസ്റ്റിലേക്ക് കുതിക്കുന്നു. ആദ്യ കളിക്കാരനെ വെട്ടിച്ച് രണ്ടാമത്തെ കളിക്കാരനെ പിന്നിലാക്കി നേരെ പെനാള്‍ട്ടി ബോക്സിലേക്ക്. ബോകസിനുള്ളില്‍ പന്ത് ഇടതുകാലുകൊണ്ട് എടുത്ത് രണ്ട് ഡിഫണ്ടര്‍മാര്‍ക്കും ഒന്നും ചെയ്യാനാവാത്തവിധം വായുവിൽ വെക്കുന്നു. അതോടെ നിയന്ത്രണം ഏറെക്കുറെ നഷ്ടപ്പെട്ടെങ്കിലും വലത് കാലുകൊണ്ട് പോസ്റ്റിന്റെ ഇടത് മൂലയിലേക്ക് തൊടുത്തു വിടുന്നു. അത് ഒട്ടും സാധാരണമല്ല’’ ഹെന്‍ട്രി ഒാരോന്നും വിശദമായി തന്നെ വിവരിക്കുന്നു.
മെസ്സി അനേകം വിശ്വസിക്കാനാവാത്ത ഗോളുകൾ അദ്ദേഹത്തിന്റെ മാസ്മരിക കരിറിനുള്ളിൽ അടിച്ച് കൂട്ടിയിട്ടുണ്ടെങ്കിലും ഹെൻട്രിക്ക് മറക്കാനാവാത്ത ഗോള്‍ മലാഗക്കെതിരെയുള്ള ഈഗോളാണെത്രെ.