ഖത്തര്‍ ലോകകപ്പ് പശ്ചിമേഷ്യയില്‍ സമാധാനം തിരിച്ചെത്തിക്കുമോ?
ഉപരോധം നിലനിൽക്കുമ്പാൾ തന്നെ പശ്ചിമേഷ്യന്‍ രാജ്യങ്ങൾക്കെതിരെ ഖത്തർ ഏഷ്യൻ ഫുട്ബോൾ ഫെഡറേഷന്റെ കീഴിൽ തന്നെയാണ് കളിച്ചിരുന്നത്
2022 ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32ല്‍ നിന്നും 48ലേക്ക് ഉയർത്താൻ സാധ്യമാണോ എന്ന് ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോ ഖത്തറിനോട് ചോദിച്ചു. അങ്ങനെ ഉയർത്തണമെങ്കിൽ അയൽരാജ്യങ്ങളുടെ സഹകരണം അത്യാവശ്യമായി വേണം. ഇതിന്റെ സാധ്യത വളരെ കുറവാണെങ്കിലും ഫുട്ബോളിന് രാഷ്ട്രീയ ശത്രുത ഇല്ലാതാക്കാന്‍ കഴിയും എന്ന ശുപാപ്തി വിശ്വാസവും അദ്ദേഹം പങ്കുവെച്ചു. 2017 ജൂണിൽ സൗദി അറേബ്യ, ബഹ്റൈൻ, യു.എ.ഇ, ഈജിപ് തുടങ്ങിയ രാജ്യങ്ങള്‍ ഖത്തറിന് മേൽ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചിരുന്നു. അറബ് വസന്തത്തോടുള്ള ഖത്തറിന്റെ സമീപനത്തിലും അൽജസീറ ചാനലിന്റെ നിലപാടിലും പ്രതിഷേധിച്ചായിരുന്നു ഉപരോധം.
‘’ഫുട്ബോൾ രാജ്യങ്ങൾ പരസ്പരമുള്ള ബന്ധത്തെ ഊട്ടിയുറപ്പിക്കാറുണ്ട്. 2026ൽ നമ്മൾ അത് കാണാനിരിക്കുകയാണ്. മൂന്ന് രാജ്യങ്ങളാണ് 2026ലെ ലോകകപ്പിന് വേദിയാകുന്നത്. അവർ തമ്മിലും ഊഷ്മളമായ രാഷ്ട്രീയ ബന്ധമല്ല നിലനിൽക്കുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എന്നാൽ ഫുട്ബോൾ അത്ഭുതങ്ങൾ സാധ്യമാക്കും’’ ഇൻഫാന്റിനോ പറഞ്ഞു.
ഉപരോധം നിലനിൽക്കുമ്പാൾ തന്നെ പശ്ചിമേഷ്യന്‍ രാജ്യങ്ങൾക്കെതിരെ ഖത്തർ ഏഷ്യൻ ഫുട്ബോൾ ഫെഡറേഷന്റെ കീഴിൽ തന്നെയാണ് കളിച്ചിരുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഖത്തർ ഇതിനകം ഏഴ് പുതിയ സ്റ്റേഡിങ്ങൾ നിർമിച്ചിട്ടുണ്ട്. എന്നാൽ 48 ടീമുകളെ പങ്കെടുപ്പിക്കാൻ ഇത് പര്യാപ്തമല്ല. എന്നാൽ ഖത്തറിന് മേൽ യാതൊരു രീതിയിലുള്ള സമ്മർദവും ചെലുത്തുന്നില്ല എന്ന് അദ്ദേഹം തുറന്നുപറഞ്ഞു.
എന്നാൽ 48 ടീമാക്കി ഉയർത്തുന്നതിനെക്കുറിച്ച് ഖത്തർ പ്രതിനിധി ഹസ്സൻ അൽ തവാദി ഇങ്ങനെയാണ് പ്രതികരിച്ചത്. 32 ടീമുകള്‍ക്കായി എട്ട് സ്റ്റേഡിയങ്ങള്‍ പണികഴിപ്പിക്കുകയാണ്. സജ്ജീകരണങ്ങൾ ഭംഗിയായി പോകുന്നു എന്നാണ് ഫിഫ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.