ദിദിയര്‍ ദ്രോഗ്ബ; ചെല്‍സിയിലെ അതുല്യ പ്രതിഭ 

എന്നാൽ ദ്രോഗ്ബയുടെ കാലുകളായിരുന്നു അന്ന് ആര് കപ്പ് പൊക്കണം എന്ന് തീരുമാനിച്ചത്.

Update: 2018-11-25 07:31 GMT
Advertising

ഇംഗ്ലീഷ് കളി മൈതാനം ഒരുപാട് താരങ്ങളുടെ മാസ്മരിക കളി വൈഭവത്തിന് സാക്ഷികളായിട്ടുണ്ട്. ഇയാൻ റഷ്, ജോൺ റോബേർട്സൺ, ബോബി ചാർട്ലൻ, സ്റ്റീവൻ ജെറാർഡ് തുടങ്ങിയവരിലൂടെ ഇംഗ്ലീഷ് ഫുട്ബോൾ ധന്യമായിരുന്നു.

എന്നാൽ ഇതിലൊന്നും എണ്ണപ്പെട്ടിട്ടില്ലാത്ത ലോക പ്രതിഭയാണ് ദിദിയര്‍ ദ്രോഗ്ബ. അമ്പരപ്പിക്കുന്ന കളിമികവിനാൽ ഫുട്ബോൾ പ്രേമികളെ അത്ഭുതപ്പെടുത്തിയ അതുല്യ പ്രതിഭ.

എന്നാൽ ദ്രോഗ്ബയുടെ ആദ്യത്തെ വലിയ മത്സരം പരാജയത്തിലാണ് അവസാനിച്ചത്. അന്ന് മാഴ്‍സയിലെയിലായിരുന്നു അദ്ദേഹം കളിച്ചിരുന്നത്. ആ സീസണിലെ സ്പാനിഷ് കപ്പ് ജേതാക്കളായ വലൻസിയയോടാണ് അവർ അവസാനമായി മുട്ടുകുത്തിയത്. എന്നാൽ അത് ഒരു നാണംകെട്ട തോൽവിയായിരുന്നില്ല. റയലിനെതിരെ ഗോളും ബെൽഗ്രേഡിനെതിരെ ഹാട്രിക്കും നേടിയതോടെ അദ്ദേഹം യൂറോപ്യൻ മണ്ണിൽ ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റാൻ തുടങ്ങി. ദ്രോഗ്ബയെ സംബന്ധിച്ചിടത്തോളും യൂറോപ്യൻ ഫുട്ബോളിൽ ശ്രദ്ധ നേടിയ കാലമായിരുന്നു ഇത്.

ഇതിനിടക്കാണ് ചെൽസി മാനേജർ മൗറീഞ്ഞോ ദ്രോഗ്ബയിൽ കണ്ണുവെക്കുന്നത്. യുവന്റസും പിന്നാലെയുണ്ടായിരുന്നെങ്കിലും 40 മില്യൻ ഡോളറിന് മോറിഞ്ഞോ ദ്രോഗ്‍ബയെ ചെൽസിയിലേക്ക് എത്തിക്കുകയായിരുന്നു.

സ്റ്റാംഫോർഡ് ബ്രിഡ്ജിലെ ആദ്യ സീസണിൽ തന്നെ 16 ഗോളുകൾ നേടി വരവ് ധന്യമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. 50 കൊല്ലത്തിന് ശേഷം ആദ്യമായി ചെൽസി ഇംഗ്ലീഷ് പ്രീമിയർ ലീഗ് രണ്ടാം സ്ഥാനത്തുമെത്തി. തോൽവിയുടെ വക്കോളെമെത്തിയ 2006 ലീഗ് കപ്പ് ഫൈനലിൽ അധിക സമയത്തിലെ ഗോളിലൂടെയാണ് ചെല്‍സി കപ്പ് ഉയര്‍ത്തുന്നത്.

ചെൽസിയിൽ മൂന്ന് സീസണിലെ ലീഗ് ജേതാവാകാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 2007 ലീഗ് കപ്പ് ഫൈനൽ അബു ദിയാബി ടെറിയുടെ തലയും കൂട്ടിയടിച്ച സംഭവത്തിലൂടെയാണ് കൂടുതലായി ഒാർമിക്കപ്പെടുന്നത്. എന്നാൽ ദ്രോഗ്ബയുടെ കാലുകളായിരുന്നു അന്ന് ആര് കപ്പ് പൊക്കണം എന്ന് തീരുമാനിച്ചത്. വാശിയേറിയ മത്സരത്തിൽ രണ്ട് തവണയാണ് അദ്ദേഹം ആഴ്സനലിന്റെ വല കുലുക്കിയത്.

എഫ്. എ കപ്പിലും ജേതാവാകുന്നതിൽ ദ്രോഗ്ബയുടെ കളിമികവിന്റെ എല്ലാ സൗന്ദര്യവും പ്രകടമായിരുന്നു. യുണൈറ്റഡിന്റെ പെനാൾട്ടി ബോക്സിനരികിലെ ലംപാർഡിന്റേയും ദ്രോഗ്ബയുടേയും വൺ ടു പാസ്സും ഗോളിയെ നിശ്ചലമാക്കിയ സുന്ദര ഫിനിഷിംങ്ങും.

Full View

രണ്ട് വട്ടം ഫൈനലിൽ കേറിയിരുന്നെങ്കിലും ചെൽസിക്ക് കപ്പൊന്നും കിട്ടിയിരുന്നില്ല. എന്നാൽ ദ്രോഗ്ബ അദ്ദേഹത്തിന്റെ സാന്നിധ്യത്തെ നിരന്തരം കാഴ്ച്ചവെക്കുന്നുണ്ടായിരുന്നു. ലീഗ് കപ്പിൽ ടോട്ടൻഹാമിനെതിരെ തോറ്റെങ്കിലും ദ്രോഗ്ബ ആദ്യ പകുതിയിൽ ഫ്രീകിക്കിൽ ഗോള‍ടിച്ച് മുന്നിലെത്തിച്ചിരുന്നു. 2008 ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ ലിവർപ്പൂളിനെ ദ്രോഗ്ബ നിലംപരിശാക്കിയിരുന്നു. അങ്ങനെ ചെൽസി ദ്രോഗ്ബയുടെ ചിറകിലേറിയാണ് ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിയത്.

Full View

മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള ആ ഫൈനൽ. ഏവരും ഇന്നും മറക്കാത്ത ഉദ്യേഗ നിമിഷങ്ങൾ. പെനാൾട്ടി ദുരന്തം ഏറ്റുവാങ്ങി ചെൽസി തോൽക്കുമ്പോൾ ദ്രോഗ്ബ ചുവപ്പ് കാർഡ് കിട്ടി ഡ്രെസ്സിംങ്ങ് റൂമിലായിരുന്നു. ചെൽസിയുടെ മുൻ നിര നിയന്ത്രിക്കുന്ന ദ്രോഗ്ബയുടെ അഭാവം കളിമുഴുക്കെ നിഴലിച്ചിരുന്നു. പെനാൾട്ടിയിലും അത് പ്രകടമായിരുന്നു.

തുടർന്നുള്ള സീസണുകളിൽ ബാഴ്സലോണയോടും ബയേണിനോടും എവർട്ടണിനോടുമെല്ലാം സ്വതസിദ്ധ ശൈലിയിൽ ദ്രോഗ്ബ കളിച്ചുകൊണ്ടേയിരുന്നു.

രണ്ട് സീസണ് ശേഷം എഫ്.കെ കപ്പ് ഫൈനലിൽ എവർട്ടണിനെതിരെ ചെൽസിയുടെ തിരിച്ചുവരവ് സാധ്യമാക്കിയത് ദ്രോഗ്ബയായിരുന്നു. എഫ്.എ കപ്പ് ഫൈനൽ ചരിത്രത്തിലെ ഏറ്റവും പെട്ടെന്നുള്ള ഗോളിന് പിന്നിലായതിന് ശേഷം തിരിച്ചുവന്നതിൽ ദ്രോഗ്ബയുടെ കളിയും തലയുമുണ്ടായിരുന്നു.

Full View

കഴിഞ്ഞ കുറച്ച് കൊല്ലങ്ങളായി എെവറി കോസ്റ്റ് ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും നല്ല കാലഘട്ടത്തിലൂടെയാണ് കടന്നുപോന്നത്. അവിടെയും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ലോകകപ്പിൽ അർജന്റീനക്കും ബ്രസീലിനുമെല്ലാം എതിരെ ഗോളടിക്കാൻ അദ്ദേഹത്തിനായി.

ചെൽസിയുടെ നീണ്ട എട്ടുകൊല്ലത്തെ ജൈത്രയാത്രയെ മുന്നിൽ നിന്ന് നയിക്കാൻ ദ്രോഗ്ബക്കായി. ലംപാർ‍ഡിനും ജെറാർഡിനും ഇംഗ്ലീഷ് പത്രങ്ങളുടെ സ്വാഭാവിക അംഗീകാരം കിട്ടിയിട്ടുണ്ട്. എന്നാൽ സത്യസന്ധമായി വിലയിരുത്തിയാൽ അവരുടെ കൂടെ എന്തുകൊണ്ടും എണ്ണേണ്ടുന്ന പ്രതിഭ തന്നെയാണ് ദ്രോഗ്ബ. ചെൽസിയുടെ സുവർണ കാലഘട്ടത്തിലെ കരുത്തുറ്റ കളിക്കാരൻ.

Tags:    

Similar News