ബാഴ്‌സലോണ ജയത്തോടെ ലാലിഗയില്‍ ഒന്നാമത്

വിജയത്തോടെ 14 മത്സരങ്ങളില്‍ നിന്ന് 28 പോയിന്റുമായി ബാഴ്‌സലോണ ലാലിഗയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.

Update: 2018-12-03 05:19 GMT
Advertising

ലാലിഗയില്‍ വില്ലാറയലിനെതിരെ ബാഴ്‌സലോണക്ക് ജയം. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് സ്വന്തം തട്ടകത്തില്‍ ബാഴ്‌സലോണ ജയിച്ചുകയറിയത്. ജെറാര്‍ഡ് പിക്വെയും കാര്‍ലെസ് അലേനയുമാണ് ബാഴ്‌സലോണയ്ക്കുവേണ്ടി നേടിയത്

മത്സരത്തിന്റെ 36 ആം മിനിറ്റില്‍ പിക്വെ ബാഴ്‌സയെ മുന്നിലെത്തിച്ചു. കോര്‍ണറില്‍ തലവെച്ചാണ് പിക്വ ബാഴ്‌സലോണയുടെ ആദ്യ ഗോള്‍ നേടിയത്. കളി തീരാന്‍ മൂന്ന് മിനിറ്റ് ശേഷിക്കെ ആയിരുന്നു കാര്‍ലെസ് അലേനയുടെ ഗോള്‍. മധ്യനിരയില്‍ നിന്നും പന്തുമായി മുന്നേറിയ മെസി അഞ്ച് പ്രതിരോധക്കാര്‍ക്കിടയിലൂടെ അലേനക്ക് പാസ് നല്‍കുകയായിരുന്നു. ഗോളിയെ കബളിപ്പിച്ച് പന്ത് വലയിലാക്കി ലഭിച്ച അവസരം അലേന മുതലാക്കുകയും ചെയ്തു. ലാ ലിഗയില്‍ അലേനയുടെ ആദ്യ ഗോളാണിത്.

വിജയത്തോടെ 14 മത്സരങ്ങളില്‍ നിന്ന് 28 പോയിന്റുമായി ബാഴ്‌സലോണ ലാലിഗയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. 27 പോയിന്റുമായി സെവിയ്യയാണ് രണ്ടാമത്. 25 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡാണ് മൂന്നാമത്. വില്ലാറയല്‍ പതിനേഴാം സ്ഥാനത്താണ്.

Tags:    

Similar News