കൊറിയയുമായി കൊമ്പുകോര്‍ക്കാന്‍ ഖത്തര്‍; ലക്ഷ്യം ചരിത്രവിജയം

ആത്മവിശ്വാസവും ഒത്തിണക്കവുമാണ് കരുത്ത്. ഇറാഖിനെതിരെ അത് പ്രകടമായിരുന്നു. പന്ത് കൈവശം വെക്കുന്നതിലും പാസിങിലും ഖത്തര്‍ തന്നെയായിരുന്നു മുന്നില്‍.

Update: 2019-01-25 07:50 GMT
കൊറിയയുമായി കൊമ്പുകോര്‍ക്കാന്‍ ഖത്തര്‍; ലക്ഷ്യം ചരിത്രവിജയം
AddThis Website Tools
Advertising

ഏഷ്യന്‍ കപ്പില്‍ അബൂദബി സായിദ് സ്പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ ഖത്തര്‍ ഇന്നിറങ്ങുന്നു. ലക്ഷ്യം ചരിത്രവിജയം. ഖത്തര്‍ സമയം വൈകിട്ട് നാലിന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഖത്തര്‍ ദക്ഷിണ കൊറിയക്കെതിരെ പോരിനിറങ്ങും. ജയിക്കാനായാല്‍ ഏഷ്യന്‍ കപ്പിന്റെ സെമിയില്‍ ആദ്യമായി പ്രവേശിക്കും. പൂര്‍വ കണക്കുകളില്‍ സാധ്യത കൊറിയക്കാണെങ്കിലും ഖത്തറിനെ തള്ളിക്കളയാന്‍ അവര്‍ ഒരുക്കമല്ല. ലോകകപ്പില്‍ ജര്‍മനിയെ മുട്ടുകുത്തിച്ച പാരമ്പര്യവുമായാണ് എത്തുന്നതെങ്കിലും പ്രീ ക്വാര്‍ട്ടറില്‍ ഭാഗ്യത്തിന്റെ കൂടി അകമ്പടിയോടെയാണ് കൊറിയ ജയിച്ച് കയറിയത്. പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാത്തതില്‍ കൊറിയന്‍ കോച്ചും ക്യാപ്റ്റനും രോഷം കൊണ്ടിട്ടുമുണ്ട്.

ഖത്തര്‍ ക്യാമ്പ് ശാന്തമാണ്. ആത്മവിശ്വാസവും ഒത്തിണക്കവുമാണ് കരുത്ത്. ഇറാഖിനെതിരെ അത് പ്രകടമായിരുന്നു. പന്ത് കൈവശം വെക്കുന്നതിലും പാസിങിലും ഖത്തര്‍ തന്നെയായിരുന്നു മുന്നില്‍. മുഅസ് അലിയെയും അക്രം അഫീഫിനെയും തടയിടാനായാലും ബസാം റാവിയും അബ്ദുല്‍ കരീം ഹസനും മുന്നേറ്റത്തിലുണ്ടെന്നത് തെല്ല് ആശ്വാസമൊന്നുമല്ല നല്‍കുന്നത്. ഇരു ടീമുകളും ഒമ്പത് തവണ ഏറ്റുമുട്ടിയപ്പോള്‍ അഞ്ച് തവണ ദക്ഷിണ കൊറിയക്കൊപ്പമായിരുന്നു വിജയം. രണ്ട് ജയം ഖത്തര്‍ സ്വന്തമാക്കിയപ്പോള്‍ രണ്ട് മത്സരങ്ങള്‍ സമനിലയായി. ഇറാഖിനെ കീഴടക്കിയാണ് ഖത്തറെത്തുന്നത്. ബഹ്‌റൈനെതിരെ അധികസമയത്ത് നേടിയ ഗോളിലാണ് ദക്ഷിണ കൊറിയ വരുന്നത്.

Tags:    

Similar News