അബൂദബിയില്‍ ടാക്സി ഡ്രൈവര്‍മാര്‍ പണിമുടക്കുന്നു

Update: 2017-11-14 15:25 GMT
അബൂദബിയില്‍ ടാക്സി ഡ്രൈവര്‍മാര്‍ പണിമുടക്കുന്നു
Advertising

ശമ്പളം വര്‍ധിപ്പിക്കണമെന്നും ഡ്രൈവര്‍മാര്‍ക്കെതിരെ അമിതമായി പിഴ ഈടാക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് ഇവര്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്

Full View

അബൂദബിയില്‍ ഒരു വിഭാഗം ടാക്സി ഡ്രൈവര്‍മാര്‍ പണിമുടക്കുന്നു. ശമ്പളം വര്‍ധിപ്പിക്കണമെന്നും ഡ്രൈവര്‍മാര്‍ക്കെതിരെ അമിതമായി പിഴ ഈടാക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് ഇവര്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഇവരെ അനുനയിക്കാനുള്ള മാനേജ്മെന്റിന്റെ ശ്രമം വിജയിച്ചില്ല.

അബൂദബിയിലെ ആയിരത്തോളം ടാക്സി ഡ്രൈവര്‍മാരാണ് ദിവസങ്ങളായി വാഹനം നിരത്തിലിറക്കാതെ പ്രതിഷേധിക്കുന്നത്. പ്രശ്നം ഒത്തുതീര്‍പ്പിലാക്കാന്‍ മാനേജ്മെന്റ് ഡ്രൈവര്‍മാരുമായി ഇന്ന് ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. ശമ്പളവും ആനുകൂല്യങ്ങളും സംബന്ധിച്ച ആവശ്യത്തില്‍ കന്പനി വിട്ടുവീഴചക്ക് തയാറാല്ലാത്ത സാഹചര്യത്തില്‍ പണിമുടക്ക് തുടരാനാണ് മലയാളികള്‍ ഉള്‍പ്പെടുന്ന ഡ്രൈവര്‍മാരുടെ തീരുമാനം. കമീഷന്‍ അടിസ്ഥാനത്തില്‍ ചുരുങ്ങിയ ശമ്പളത്തിന് ജോലി ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് വന്‍തുക മാസം വിവിധയിനത്തില്‍ പിഴയൊടുക്കേണ്ടി വരുന്നതിനാല്‍ പലരും സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ഇവര്‍ പറയുന്നു. എമിറേറ്റിസ് കമ്പനിയിലെ ഡ്രൈവര്‍മാരാണ് പണിമുടക്കുന്നത്. ഇവരുടെ തൊള്ളായിരത്തോളം ടാക്സികള്‍ നിരത്തിലിറങ്ങാതായതോടെ യാത്രക്കാരും ബുദ്ധിമുട്ടുകയാണ്. ഈ കമ്പനിയിലെ 90 ശതമാനം ഡ്രൈവര്‍മാരും പണിമുടക്കിലാണെന്ന് പറയുന്നു. ഇന്ത്യ, പാകിസ്താന്‍, ബംഗ്ളാദേശ്, ശ്രീലങ്ക, ഉഗാണ്ട, ഫിലിപ്പൈന്‍സ് തുടങ്ങി നിരവധി രാജ്യങ്ങളില്‍നിന്നുള്ളവരാണ് ടാക്സി ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നത്.

Tags:    

Similar News